കണ്ണൂരിൽ ഇന്ന് (20 :05 :2020 ) കോവിഡ് ബാധ സ്ഥിരീകരിച്ചത് മതുക്കോത്ത്,ചപ്പാരപ്പടവ് ,ധർമ്മടം സ്വദേശികൾക്ക്

കണ്ണൂർ : ജില്ലയിൽ ഇന്ന് (20 :05 :2020 ) മൂന്നുപേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മതുക്കോത്ത്,ചപ്പാരപ്പടവ് ,ധർമ്മടം സ്വദേശികൾക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

മതുകോത്ത് സ്വദേശിയായ നാല്പത്തിഒന്നുവയസുകാരൻ ദുബൈയിൽ നിന്നും പതിനേഴാം തീയ്യതി കണ്ണൂരിൽ തിരിച്ചെത്തി സർക്കാർ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

ചപ്പാരപ്പടവ് സ്വദേശിയായ മുപ്പത്തിഏഴുവയസുകാരി ദുബൈയിൽ നിന്നും പതിനാറാം തീയ്യതിയാണ്‌ നാട്ടിൽ തിരിച്ചെത്തിയത് .ഇയാൾ സർക്കാർ നിരീക്ഷണകേന്ദ്രത്തിൽ കഴിയുകയായിരുന്നു.ധർമ്മടം സ്വദേശിനിയായ അറുപത്തിരണ്ടുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇവർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ഇതിനിടയിൽ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

 

 

error: Content is protected !!