കോവിഡ് 19 : ലോകത്താകെയുള്ള രോഗ ബാധിതരുടെ എണ്ണം 56.81 ലക്ഷം

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​വി​ന് ശ​മ​ന​മി​ല്ല. ഇ​തു​വ​രെ ലോ​ക​വ്യാ​പ​ക​മാ​യി 56,81,655 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. 3,52,156 പേ​ർ​ക്കാ​ണ്് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.

24,30,517 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക- 1,160,774, ബ്ര​സീ​ൽ- 3,92,360, റ​ഷ്യ- 3,62,342, സ്പെ​യി​ൻ- 2,83,339, ബ്രി​ട്ട​ൻ- 2,65,227, ഇ​റ്റ​ലി- 2,30,555, ഫ്രാ​ൻ​സ്- 1,82,722, ജ​ർ​മ​നി- 1,81,288, തു​ർ​ക്കി- 1,58,762, ഇ​ന്ത്യ- 1,50,793.

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക- 1,00,572 , ബ്ര​സീ​ൽ- 24,549, റ​ഷ്യ- 3,807, സ്പെ​യി​ൻ- 27,117, ബ്രി​ട്ട​ൻ- 37,048, ഇ​റ്റ​ലി- 32,955, ഫ്രാ​ൻ​സ്- 28,530, ജ​ർ​മ​നി- 8,498, തു​ർ​ക്കി- 4,397, ഇ​ന്ത്യ- 4,344.

error: Content is protected !!