എ​റ​ണാ​കു​ളം ജി​ല്ല കോ​വി​ഡ് മു​ക്തം:അ​വ​സാ​ന രോ​ഗി​യും ആ​ശു​പ​ത്രി​വി​ട്ടു

കൊ​ച്ചി: അ​വ​സാ​ന രോ​ഗി​യും ആ​ശു​പ​ത്രി​വി​ട്ട​തോ​ടെ എ​റ​ണാ​കു​ളം ജി​ല്ല കോ​വി​ഡ് മു​ക്തം. ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ലൂ​ര്‍ സ്വ​ദേ​ശി വി​ഷ്ണു കോ​വി​ഡ് ഭേ​ദ​മാ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​തോ​ടെ​യാ​ണ് എ​റ​ണാ​കു​ളം രോ​ഗ​മു​ക്തി നേ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​നാ​ണ് വി​ഷ്ണു ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് മ​ട​ങ്ങി​യ​ത്.

ഏ​പ്രി​ൽ നാ​ലി​ന് ആ​ണ് വി​ഷ്ണു​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. മാ​ര്‍​ച്ച് 22ന് ​യു​എ​ഇ യി​ല്‍ നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ വി​ഷ്ണു, ചു​മ ശ്വാ​സ​ത​ട​സം തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ​യാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു.

ക​ഴി​ഞ്ഞ 29 ദി​വ​സ​മാ​യി ഐ​സ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ വി​ദ​ഗ്ധ ചി​കി​ത്സ​യി​ല്‍ ആ​യി​രു​ന്നു. യുവാവിന്‍റെ 15, 16 സാമ്പിൾ പരിശോധനാ ഫ​ല​ങ്ങ​ളാ​ണ് നെ​ഗ​റ്റീ​വാ​യ​ത്.

error: Content is protected !!