സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച ഏ​ഴ് പേ​രി​ൽ മൂ​ന്ന് പേ​ർ പ്ര​വാ​സി​ക​ൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച ഏ​ഴ് പേ​രി​ൽ മൂ​ന്ന് പേ​ർ പ്ര​വാ​സി​ക​ൾ. വ്യാ​ഴാ​ഴ്ച അ​ബു​ദാ​ബി​യി​ൽ​നി​ന്നും തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ എ​ത്തി​യ​വ​ർ​ക്കാ​ണ് കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ അ​ഞ്ച് പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

വ​യ​നാ​ട്ടി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച മൂ​ന്ന് പേ​രി​ൽ ര​ണ്ട് പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് കോ​വി​ഡ് ഉ​ണ്ടാ​യ​ത്. ചെ​ന്നൈ​യി​ൽ​നി​ന്നും വ​യ​നാ​ട്ടി​ലും എ​റ​ണാ​കു​ള​ത്തും എ​ത്തി ഒ​രോ​രു​ത്ത​ർ​ക്കു​മാ​ണ് കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഗ​​​ൾ​​​ഫി​​​ൽ​​നി​​​ന്ന് പ്ര​​​ത്യേ​​​ക വി​​​മാ​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ​​​ത്തി​​​യ മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ര​​​ണ്ടു പേ​​​ർ​​​ക്കാണ് നേരത്തെ കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചത്.

സം​സ്ഥാ​ന​ത്ത് 20 പേ​രാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 26,712 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​വ​രി​ല്‍ 26,350 പേ​ര്‍ വീ​ടു​ക​ളി​ലും 362 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 135 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. 37,464 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ൽ 36,630 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റി​വ് ആ​ണ്.

error: Content is protected !!