സം​സ്ഥാ​ന​ത്ത് ഇന്ന് ഒരാൾക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു ; കണ്ണൂർ ജില്ലയിലെ 10 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 10 പേർക്ക് രോഗമുക്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് എറണാകുളം ജില്ലയിലാണ്. ഇയാള്‍ ചെന്നൈയിൽ നിന്നും വന്നയാളാണ്. വൃക്കരോഗി കൂടിയാണ് ഇദ്ദേഹം. കണ്ണൂര്‍ ജില്ലയിലാണ് പത്ത് പേരുടെയും ഫലം നെഗറ്റീവായത്. സംസ്ഥാനത്ത് 16 പേര്‍ മാത്രമാണ് ഇനി ചികിത്സയിലുള്ളത്. സംസ്ഥാനത്താകെ 503 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 20,157 പേര്‍ നിരീക്ഷണത്തിലുണ്ട്.

ഇന്ന് മാത്രം 125 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് 33 ഹോട്സ്പോട്ടുകളാണുള്ളത്.

error: Content is protected !!