സംസ്ഥാനത്ത് 2 പൊലീസുകാര്‍ക്ക് കോവിഡ് 19

വയനാട് : വയനാട്ടിൽ ഡ്യുട്ടിയിലിരിക്കെ രണ്ട് പൊലീസുകാര്‍ക്ക് കോവിഡ് ബാധിച്ചു. കണ്ണൂർ, മലപ്പുറം ജില്ലയിൽ നിന്നുള്ള 2 പൊലീസുകാർക്കാണ് രോഗം ബാധിച്ചത്. മാനന്തവാടി സ്റ്റേഷനിലായിരുന്നു ഡ്യുട്ടി. പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരും നിലവില്‍ നിരീക്ഷണത്തിലാണ്. ഇവരുമായി സമ്പര്‍ക്കത്തിലിരുന്ന മുഴുവന്‍ ആളുകളുടെയും സ്രവം പരിശോധനക്ക് വിധേയമാക്കും. പൊലീസുകാര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറിലൂടെയാണ് രോഗം ബാധിച്ചത്.

error: Content is protected !!