സ്കൂ​ൾ തു​റ​ക്ക​ൽ: കേ​ന്ദ്രം മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്കു​ന്നു

​ഡ​ൽ​ഹി: രാ​ജ്യ​ത്തെ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​ക്കു​ന്നു. മാ​ന​വ​വി​ഭ​വ​ശേ​ഷി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​സി​ആ​ർ​ടി​യാ​ണ് ( നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ ഫോ​ർ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ റി​സേ​ർ​ച്ച് ആ​ൻ​ഡ് ട്രെ​യി​നിം​ഗ്) ഇ​തു ത​യാ​റാ​ക്കു​ന്ന​ത്.

ഒ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ​യു​ള്ള ക്ലാ​സു​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കേ​ണ്ടെ​ന്നാ​ണ് നി​ർ​ദേ​ശ​മെ​ന്ന​റി​യു​ന്നു. പ​ത്തു വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന ഈ ​വി​ഭാ​ഗ​ത്തി​ലെ ക്ലാ​സു​ക​ൾ ഓ​ഗ​സ്റ്റോ​ടെ ആ​രം​ഭി​ക്കാ​നാ​ണ് നീ​ക്കം. എ​ന്നാ​ൽ 9,10,11, 12 ക്ലാ​സു​ക​ൾ ഇ​തി​നു മു​ന്പ് തു​ട​ങ്ങാ​നും നി​ർ​ദേ​ശ​മു​ണ്ട്.

സാ​മൂ​ഹി​ക അ​ക​ല​വും മാ​സ്ക് ധ​രി​ക്കു​ന്ന​തും സം​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ്യ​ക്ത​മാ​യ ബോ​ധ​വ​ൽ​ക്ക​ര​ണം ന​ൽ​കി​യ ശേ​ഷം ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ് നീ​ക്കം. എ​ൻ​സി​ആ​ർ​ടി​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​വ​കു​പ്പ് അം​ഗീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ജൂ​ണ്‍ ആ​ദ്യ​വാ​രം ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ങ്ങ​ൾ ആ​കു​മെ​ന്ന​റി​യു​ന്നു.

 

error: Content is protected !!