ഒളിമ്പിക്സ് ഫുട്ബോള്‍ പ്രായ പരിധി 24 ആയി നീട്ടി; തീരുമാനം ടോക്യോ ഒളിമ്പിക്സ് നീട്ടി വെച്ച സാഹചര്യത്തില്‍

ടോക്യോ ഒളിമ്പിക്സ് നീട്ടി വെച്ച സാഹചര്യത്തില്‍ ഫുട്ബോൾ താരങ്ങളുടെ പ്രായപരിധി 24 ആയി ഫിഫ നീട്ടി. കോവിഡ് വൈറസ് ഭീതി മൂലം ഗെയിംസ് മാറ്റിവച്ചതിനെത്തുടർന്നാണിത്. നിലവില്‍ ഒളിമ്പിക്സ് ഫുട്ബോളില്‍ താരങ്ങളുടെ പ്രായപരിധി 23 ആണ്. ടോക്യോ ഒളിമ്പിക്‌സ്‌ ഒരു വർഷം നീട്ടിയതിനെ തുടർന്നാണ്‌ ഫിഫ പ്രായ പരിധിയില്‍ ഇളവ് പ്രഖ്യാപിച്ചത്.

1997 ജനുവരി ഒന്നിന് ശേഷം ജനിച്ചവര്‍ക്കെല്ലാം ഒളിമ്പിക്‌സില്‍ പങ്കെടുക്കാം. ഒളിമ്പിക്‌സ് ഒരു വര്‍ഷത്തേക്ക് നീട്ടിയതോടെ പല കളിക്കാര്‍ക്കും പങ്കെടുക്കാന്‍ ആകില്ലെന്ന ആശങ്കയുണ്ടായിരുന്നു. ഇതോടെ 2020ൽ കളിക്കാൻ യോഗ്യത നേടിയ താരങ്ങൾക്ക് 2021ൽ അവസരം നഷ്ടമാകില്ലെന്ന് ഫിഫ അറിയിച്ചു. ജൂലൈയിൽ തുടങ്ങിയാൽ കളിക്കാൻ യോഗ്യതയുള്ള എല്ലാ താരങ്ങൾക്കും അവസരം ലഭിക്കുന്നവിധം 1997 ജനുവരി ഒന്നിനുശേഷം ജനിച്ചവർക്ക് യോഗ്യത നൽകുന്ന രീതിയിൽ ഇളവ് അനുവദിക്കുമെന്നും ഫിഫ അറിയിച്ചു. വനിതാ ടീമിൽ നിലവില്‍ പ്രായപരിധിയില്ല.

error: Content is protected !!