സ്പ്രിം​ഗ്ള​ര്‍ വിവാദം: ആരോപണത്തില്‍ കഴമ്പില്ലെന്ന് ഇ പി ജയരാജന്‍

തിരുവനന്തപുരം: സ്പ്രിം​ഗ്ള​ര്‍ വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി ഇ പി ജയരാജന്‍ രംഗത്ത്. വ്യക്തികളുടെ വിവരങ്ങള്‍ ചോരുമെന്ന ആരോപണത്തില്‍ കാര്യമില്ലെന്നും ലോകത്തില്‍ ഒരു കാര്യവും രഹസ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്ത് വിവരം വേണമെങ്കിലും പരസ്യമാക്കാവുന്ന സ്ഥിതിയാണ് ലോകത്തുള്ളത്. എന്നാല്‍ സംസ്ഥാന മന്ത്രിസഭ ചര്‍ച്ച ചെയ്ത കാര്യങ്ങളെല്ലാം കൊട്ടിപ്പാടാനുള്ളതല്ല.

പുറത്ത് പറയേണ്ട കാര്യമേ പറയൂ. പ്രതിപക്ഷം എന്തോ നിധി കിട്ടിയപോലെ സ്പ്രിംഗ്ളര്‍ വിവാദമാക്കുകയാണെന്നും ഇപി ജയരാജന്‍ പറഞ്ഞു.

error: Content is protected !!