കേരളം ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചിട്ടില്ല: ഇ​ള​വു​ക​ള്‍ ന​ല്‍​കി​യ​ത് കേ​ന്ദ്ര നി​ര്‍​ദേ​ശ​പ്ര​കാ​രമെന്ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ സം​ബ​ന്ധി​ച്ച്‌ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഇ​ള​വു​ക​ള്‍ ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ര​ളം. കേ​ന്ദ്ര നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​ള​വ് അ​നു​വ​ദി​ച്ച​തെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് അ​റി​യി​ച്ചു. എല്ലാ തീരുമാനങ്ങളും കേന്ദ്രത്തെ അറിയിച്ചാണ് കൈക്കൊണ്ടിട്ടുള്ളതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി ഇന്നലെ രാത്രി തന്നെ വിശദമായി സംസാരിച്ചിരുന്നുവെന്നും കേന്ദ്ര ആഭ്യന്തര വകുപ്പ് അയച്ച കത്തിന് മറുപടി നല്‍കിയിട്ടുണ്ടെന്നും ടോം ജോസ് പറഞ്ഞു.

ഇന്ന് രാവിലെയാണ് കേരളം ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് കാണിച്ച്‌ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തുവന്നത്. സംസ്ഥാനത്ത് ബാര്‍ബര്‍ ഷോപ്പുകളും റസ്റ്റോറന്റുകളും വര്‍ക്ക്‌ഷോപ്പുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് ഗുരുതര ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നോട്ടീസ് അയച്ചത്.  മാര്‍ഗരേഖയിലെ വ്യവസ്ഥകള്‍ കേരളം ലംഘിച്ചുവെന്നും കത്തില്‍ കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ചീഫ് സെക്രട്ടറിക്ക് കത്ത് കൈമാറിയത്. കത്തില്‍ സംസ്ഥാനം വിശദീകരണം നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

error: Content is protected !!