കോവിഡ് 19 ബാധിച്ച് കണ്ണൂർ സ്വദേശി അജ്മാനിൽ മരിച്ചു

കോവിഡ് 19 ബാധിച്ച് കണ്ണൂർ സ്വദേശി അജ്മാനിൽ മരിച്ചു. പേരാവൂർ കോളയാട് സ്വദേശി പടിഞ്ഞേറയിൽ ഹാരിസ് (36) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അജ്മാനിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

ഇന്നലെയാണ് ഹാരിസിന് രോഗം സ്ഥിരീകരിച്ചത്. കടുത്ത പനിയെ തുടർന്ന് നാല് ദിവസം മുമ്പാണ് ഹാരിസിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് ഇദ്ദേഹത്തിന്റെ സാമ്പിളുകൾ പരിശോധിക്കുകയും ഇന്നലെ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

പടിഞ്ഞാറയിൽ അബൂബക്കർ ആയിഷ ദമ്പതികളുടെ മകനാണ് ഹാരിസ്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. മൃതദേഹം അവിടെ തന്നെ സംസ്‌കരിക്കും.

error: Content is protected !!