ലോകത്ത് കോവിഡ് 19 മരണങ്ങൾ വർധിക്കുന്നു

കണ്ണൂർ : ലോകത്ത് കോവിഡ് 19 മരണങ്ങൾ വർധിക്കുന്നു. പുതിയ കണക്കുകൾ പ്രകാരം 1,55,175 പേരാണ് ലോകത്താകമാനം കോവിഡ് ബാധിച്ച് മരിച്ചത്. 2,267,744 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 581,885 പേർ രോഗവിമുക്തി നേടി.
അമേരിക്കയിലാണ് കൂടുതൽ കോവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 7,10,272 പേർക്കാണ് അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചത്. 37,175 പേരാണ് ഇവിടെ മരിച്ചത്. അമേരിക്കയിലെ ന്യൂയോർക്കിലാണ് കൂടുതൽ ആളുകൾ കോവിഡ് ബാധിച്ച് മരിച്ചത്. 17,131 ഇവിടെ മാത്രം മരിച്ചത്. 2,33,951 പേർക്ക് ന്യൂയോർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
അമേരിക്ക കഴിഞ്ഞാൽ കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇറ്റലിയിലാണ്. 22,745 പേർ ഇറ്റലിയിൽ കോവിഡ് ബാധിച്ചു മരിച്ചു. 1,72,434 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സ്പെയിനിലും മരണസംഖ്യ 20,000 കടന്നു. 20,043 പേരാണ് സ്പെയിനിൽ കോവിഡ് ബാധിച്ച് മരിച്ചത്.
ഫ്രാൻസിൽ 18,681 പേരും ബ്രിട്ടണ് 14,576 പേരും ഇറാനിലും ബെൽജിയത്തിലും യഥാക്രമം 5,031 പേരും 5,453 പേരും കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി.