കോവിഡ് 19 :സൗദിയില്‍ മൂന്ന് മരണവും 355 പുതിയ കേസുകളും

സൗദി: സൗദിയില്‍ കോവിഡ് ബാധിച്ച് മൂന്ന് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരണ സംഖ്യ 44 ആയി. ഇന്ന് മാത്രം 337 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇതോട രോഗബാധിതരുടെ എണ്ണം 3287 ആയി ഉയര്‍ന്നു. 35 പേര്‍ക്കാണ് ഇന്ന് രോഗമുക്തി സ്ഥിരീകരിച്ചത്. ഇതോട രോഗമുക്തി ആയവരുടെ എണ്ണം 666ല്‍ തുടരുകയാണ്.

റിയാദില്‍ ഇന്ന് മാത്രം രോഗികളുടെ എണ്ണം 83 ആയതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 878 ആയി ഉയര്‍ന്നു. മദീനയില്‍ ഇന്ന് 89 പുതിയ കേസുകള്‍ ഉള്‍പ്പെടെ രോഗസംഖ്യ 420 ആയി. മക്കയില്‍ ഇന്ന് 78 കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗസംഖ്യ 631 ആയി. ജിദ്ദയില്‍ 54 പുതിയ കേസുകളടക്കം രോഗസംഖ്യ 477 ആയി. തബൂക്കില്‍ 26 പുതിയ കേസുകളും ഖതീഫില്‍ പത്ത് പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. റിയാദിലും മദീനയിലും മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ ചികിത്സയിലുണ്ട്. പുറത്തിറങ്ങിയാല്‍ അവസ്ഥ ഗുരുതരമാകുമെന്ന് ആരോഗ്യ മന്ത്രാലയം ഇന്നും മുന്നറിയിപ്പ് നല്‍കി.

error: Content is protected !!