ലോക്​ഡൗണ്‍ മെയ്​ 7 വരെ നീട്ടി തെലങ്കാന

ഹൈ​ദ​രാ​ബാ​ദ്: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തെ​ലു​ങ്കാ​ന​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി. മേ​യ് ഏ​ഴ് വ​രെ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യ​താ​യി തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു അ​റി​യി​ച്ചു. രാ​ജ്യ​ത്ത് മേ​യ് മൂ​ന്നി​നു​ശേ​ഷം ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടു​ന്ന ആ​ദ്യ സം​സ്ഥാ​ന​മാ​ണ് തെ​ലു​ങ്കാ​ന. നി​ല​വി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി മേ​യ് മൂ​ന്ന് വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടാ​നു​ള്ള തീ​രു​മാ​നം. എ​ന്നാ​ല്‍ കൃ​ഷി​ക്കും അ​നു​ബ​ന്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വ് അ​നു​വ​ദി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. 844 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച തെ​ലു​ങ്കാ​ന​യി​ല്‍ ഇ​തി​നോ​ട​കം 18 മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഹൈ​ദ​രാ​ബാ​ദി​ലാ​ണ് രോ​ഗ​ബാ​ധി​ത​ര്‍ ഏ​റെ​യും.

error: Content is protected !!