സംസ്ഥാനത്ത് ഇന്ന് 4 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു: കണ്ണൂരിൽ 3 പേർക്ക്

 

തിരുവനന്തപുരം :

സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4 പേര്‍ക്ക് നെഗറ്റീവ്. കണ്ണൂര്‍ മൂന്ന് പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരും രണ്ട് പേര്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് രോഗം വന്നത്. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് ഇക്കാര്യം അറിയിച്ചത്.

ഇതുവരെ 485 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 123 പേർ ഇപ്പോൾ ചികിത്സയിലാണ്. 20,773 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്; വീടുകളിൽ 20,255 പേർ, ആശുപത്രികളിൽ 518 പേർ. ഇന്ന് 151 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 23,980 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 23277 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള മുൻഗണനാ വിഭാഗത്തിലുള്ള വ്യക്തികൾ ഇത്തരത്തിലുള്ള മുൻഗണനാ ഗ്രൂപ്പിൽനിന്ന് 875 സാംപിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

error: Content is protected !!