എം.​കെ. അ​ർ​ജു​ന​ൻ മാ​സ്‌​റ്റ​റു​ടെ സം​സ്‌​കാ​രം സം​സ്ഥാ​ന ബ​ഹു​മ​തി​ക​ളോ​ടെ​ : എം.​കെ. അ​ർ​ജു​ന​ൻ അ​ന​ശ്വ​ര സം​ഗീ​ത സം​വി​ധാ​യ​ക​നെ​ന്ന് മു​ഖ്യ​മ​ന്ത്രി

എം.​കെ. അ​ർ​ജു​ന​ന്‍റെ നി​ര്യാ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. അ​ർ​ജു​ന​ന്‍റെ വി​യോ​ഗം നി​ക​ത്താ​നാ​ക്കാ​ത്ത ന​ഷ്ട​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.നാ​ട​ക-​ച​ല​ച്ചി​ത്ര ക​ല​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക്ക് ല​ഭി​ച്ച അ​ന​ശ്വ​ര സം​ഗീ​ത സം​വി​ധാ​യ​ക​നാ​ണ് അ​ർ​ജു​ന​ൻ മാ​ഷ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം സം​ഗീ​ത​ലോ​ക​ത്തി​ന് മാ​ത്ര​മ​ല്ല സ​മൂ​ഹ​ത്തി​നാ​കെ നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

എം.​കെ. അ​ർ​ജു​ന​ൻ മാ​സ്‌​റ്റ​റു​ടെ സം​സ്‌​കാ​രം സം​സ്ഥാ​ന ബ​ഹു​മ​തി​ക​ളോ​ടെ​ നടത്തുമെന്ന് മ​ന്ത്രി എ.​കെ. ബാ​ല​ൻ. കോ​വി​ഡ്- 19 ലോ​ക്ക്ഡൗ​ൺ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യ സം​സ്ഥാ​ന ബ​ഹു​മ​തി​ക​ളോ​ടെ​യാ​കും സം​സ്‌​കാ​ര​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പ​ള്ളു​രു​ത്തി ശ്‌​മ​ശാ​ന​ത്തി​ലാ​ണ്‌ സം​സ്‌​കാ​രം.

error: Content is protected !!