ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം പി കെ ബാനര്‍ജി അന്തരിച്ചു

കൊല്‍​ക്ക​ത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം പി കെ ബാനര്‍ജി(83) അന്തരിച്ചു. നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് 83 കാരനായ ബാനര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ബാനര്‍ജി വെന്റിലേറ്ററിലായിരുന്നു.

ഇ​ന്ത്യ​ന്‍ ദേ​ശീ​യ ടീ​മി​നു വേ​ണ്ടി 84 മ​ല്‍​സ​ര​ങ്ങ​ളി​ല്‍ ബൂ​ട്ട​ണി​ഞ്ഞ ബാ​ന​ര്‍​ജി 65 രാ​ജ്യ​ന്ത​ര​ഗോ​ളു​ക​ള്‍ നേ​ടി. 1956 മെ​ല്‍​ബ​ണ്‍ ഒ​ളിം​പി​ക്സി​ല്‍ നാ​ലാം സ്ഥാ​ന​ത്തെ​ത്തി​യ ടീ​മി​ല്‍ അം​ഗ​മാ​യി​രു​ന്നു. 1960 റോം ​ഒ​ളിം​പി​ക്സി​ല്‍ ടീ​മി​ന്‍റെ ക്യാ​പ്റ്റ​നു​മാ​യി. ഫ്രാ​ന്‍​സ് ടീ​മി​നെ​തി​രേ ഇ​ന്ത്യ​യു​ടെ സ​മ​നി​ല ഗോ​ള്‍ നേ​ടി​യ​തും അ​ദ്ദേ​ഹ​മാ​യി​രു​ന്നു. 1962-ലെ ​ഏ​ഷ്യ​ന്‍ ഗെ​യിം​സ് ഫു​ട്‌​ബോ​ള്‍ ഫൈ​ന​ലി​ല്‍ ദ​ക്ഷി​ണ കൊ​റി​യ​ക്കെ​തി​രേ ഇ​ന്ത്യ 2-1ന് ​ജ​യി​ച്ച മ​ത്സ​ര​ത്തി​ല്‍ ടീ​മി​നാ​യി പ​തി​നേ​ഴാം മി​നി​റ്റി​ല്‍ ഗോ​ള്‍ നേ​ടി. 1956-ലെ ​മെ​ല്‍​ബ​ണ്‍ ഒ​ളി​മ്ബി​ക്‌​സി​ല്‍ ഇ​ന്ത്യ​യ്ക്കാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ അ​ദ്ദേ​ഹം ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ ഓ​സീ​സി​നെ ര​ണ്ടി​നെ​തി​രെ നാ​ലു ഗോ​ളു​ക​ള്‍​ക്ക് തോ​ല്‍​പ്പി​ച്ച ക​ളി​യി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കും വ​ഹി​ച്ചി​ട്ടു​ണ്ട്.

1961ല്‍ ​അ​ര്‍​ജു​ന അ​വാ​ര്‍​ഡും 1990ല്‍ ​പ​ദ്മ​ശ്രീ​യും ല​ഭി​ച്ചു. ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും മി​ക​ച്ച ഇ​ന്ത്യ​ന്‍ താ​ര​മാ​യി ഫി​ഫ തി​ര​ഞ്ഞെ​ടു​ത്ത​തും ബം​ഗാ​ളി​ലെ ജ​ല്‍​പാ​യ്ഗു​രി​യി​ല്‍ ജ​നി​ച്ച ബാ​ന​ര്‍​ജി​യെ​യാ​ണ്. ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​ന് ബാ​ന​ര്‍​ജി​യു​ടെ സം​ഭാ​വ​ന​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് ഫി​ഫ ഭ​ര​ണ​സ​മി​ത് 2004-ല്‍ ​അ​ദ്ദേ​ഹ​ത്തി​ന് ‘ഓ​ര്‍​ഡ​ര്‍ ഓ​ഫ് മെ​റി​റ്റ്’ ന​ല്‍​കി ആ​ദ​രി​ച്ചി​രു​ന്നു.

error: Content is protected !!