ഐഎസ്‌എല്‍ ഫൈനല്‍ പോരാട്ടം ഇന്ന്‍: മല്‍സരം അടച്ചിട്ട സ്റ്റേഡിയത്തില്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറാം സീസണിന്റെ ഫൈനല്‍ ഇന്ന്. കലാശപ്പോരില്‍ എടികെ ചെന്നൈയില്‍ എഫ്.സിയെ നേരിടും. കോവിഡ് 19 ഭീതിയെ തുടര്‍ന്ന് കാണികളെ ഒഴിവാക്കികൊണ്ട് അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരം നടക്കുക.

ഇന്ന് രാത്രി 7.30നു ഗോവയിലെ മഡ്ഗാവിലാണ് മല്‍സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകള്‍ വഴിയും ഹോട്‌സ്റ്റാര്‍ ആപ്പ് വഴിയും ഫുട്‌ബോള്‍ പ്രേമികള്‍ക്കു ഫൈനല്‍ ആസ്വദിക്കാം.

നേരത്തെ ടിക്കറ്റെടുത്തവര്‍ക്ക് തുക മടക്കി കൊടുക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് ഐഎസ്‌എല്‍ അറിയിച്ചു. നിലവിലെ ചാമ്ബ്യന്‍ ബംഗളുരുവിനെ മറികടന്ന് എ.ടി.കെ. ഫൈനലില്‍ എത്തിയപ്പോള്‍, ശക്തരായ ഗോവയെ മറികടന്നാണ് ചെന്നൈ ഫൈനലില്‍ സ്ഥാനം നേടിയത്.

error: Content is protected !!