കൊവിഡ് 19: ഐ.പി.എല്‍ മാറ്റിവെച്ചു

മുംബൈ: കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവച്ചു. മാര്‍ച്ച്‌ 29ന് നടത്താനിരുന്ന മത്സരങ്ങളാണ് ഏപ്രില്‍ 15ലേക്ക് ഐപിഎല്‍ മാറ്റിവച്ചിരിക്കുന്നത്.

ബി.സി.സി.ഐയാണ്​ ഇക്കാര്യം അറിയിച്ചത്​. പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ചാണ്​ ഇത്തരമൊരു തീരുമാനമെടുത്തതെന്ന്​ ബി.സി.സി.ഐ പത്രക്കുറിപ്പില്‍ വ്യക്​തമാക്കുന്നു. ഐ.പി.എല്ലുമായി ബന്ധപ്പെട്ട്​ കേന്ദ്രസര്‍ക്കാറുമായും വിവിധ വകുപ്പുകളുമായി നിരന്തരമായി സമ്ബര്‍ക്കം പുലര്‍ത്തുന്നു​ണ്ടെന്നും ബി.സി.സി.ഐ വ്യക്​തമാക്കുന്നു.

ബി.സി.സി.ഐ പ്രസിഡന്‍റ്​ സൗരവ്​ ഗാംഗുലിയുടേയും സെക്രട്ടറി ജയ്​ ഷായുടേയും നേതൃത്വത്തില്‍ വെള്ളിയാഴ്​ച നടക്കുന്ന ഐ.പി.എല്‍ ഗവേണിങ്​ കൗണ്‍സില്‍ യോഗത്തിലാണ്​ ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്​. കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്​ചാത്തലത്തില്‍ ഏപ്രില്‍ 15 വരെ വിസകള്‍ക്ക്​ ഇന്ത്യന്‍ സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇതോടെ വിദേശതാരങ്ങള്‍ക്ക്​ ഐ.പി.എല്ലില്‍ പ​ങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യമാണ്​ നിലനില്‍ക്കുന്നത്​.

അതേസമയം, ഐ.പി.എല്ലിലെ മല്‍സരങ്ങള്‍ കുറക്കില്ലെന്നാണ്​ സൂചന. നേരത്തെ ഡല്‍ഹിയില്‍ ഐ.പി.എല്‍ മല്‍സരങ്ങള്‍ക്ക്​ അനുമതി നല്‍കാനാവില്ലെന്ന്​ ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയ പറഞ്ഞിരുന്നു.

error: Content is protected !!