കോവിഡ് 19 ; പ്രീമിയര്‍ ലീഗില്‍ കളിക്കാരുടെ ശമ്പളം പകുതിയാക്കാന്‍ സാധ്യത

കൊറോണ വൈറസിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക തിരിച്ചടി മറികടക്കുന്നതിന്റെ ഭാഗമായി ഇംഗ്ലീഷ്പ്രീമിയര്‍ ലീഗിലെ കളിക്കാരുടെ ശമ്പളം വെട്ടിക്കുറക്കാന്‍ സാധ്യത. താരങ്ങളുടെ ശമ്പളം പകുതിയോളം കുറക്കുമെന്നാണ് സൂചനകള്‍. പ്രീമിയര്‍ലീഗിലെ ചെറുകിട ടീമുകളെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ സഹായിക്കുന്നതാണ് ഈ നടപടി.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏപ്രില്‍ 30 വരെയാണ് പ്രീമിയര്‍ ലീഗ് മാറ്റിവെച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ആ സമയത്ത് പ്രീമിയര്‍ ലീഗ് പുനരാരംഭിക്കാന്‍ സാധ്യത വളരെ കുറവാണ്. ഇതോടെയാണ് ക്ലബുകള്‍ സാമ്പത്തിക പ്രതിസന്ധിയിലായത്. ശമ്പളം വെട്ടിക്കുറക്കുന്നതുവഴി ആകെ 100 ദശലക്ഷം പൗണ്ട് (ഏകദേശം 930 കോടി രൂപ) ലാഭിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.

 

error: Content is protected !!