ബജറ്റ് അവതരണം തുടരുന്നു

ന്യൂഡല്‍ഹി: വിദ്യാഭ്യാസ മേഖലയ്ക്ക് 99300 കോടി രൂപ ബജറ്റ് വിഹിതമായി അനുവദിച്ചു. പുതിയ വിദ്യാഭ്യാസനയം ഉടന്‍ രൂപീകരിക്കുമെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരണത്തില്‍ പറഞ്ഞു. നാഷണല്‍ പൊലീസ്, ഫോറണ്‍സിക് സര്‍വകലാശാലകള്‍ സ്ഥാപിക്കും. ഓണ്‍ലൈന്‍ ഡിഗ്രി കോഴ്‌സുകള്‍ തുടങ്ങുമെന്നും ധനമന്ത്രി അറിയിച്ചു. സ്റ്റഡി ഇന്‍ ഇന്ത്യ എന്ന പേരില്‍ വിദേശത്ത് നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പഠിക്കാന്‍ അവസരമൊരുക്കും.

ആരോഗ്യമേഖലയ്ക്കായി 69000 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. നൈപുണ്യ വികസനത്തിന് 3000 കോടി. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്ക് 11500 കോടിയും സ്വച്ഛ് ഭാരത് മിഷന് 12300 കോടിയും അനുവദിച്ചു. ഊര്‍ജമേഖലയ്ക്ക് 22000 കോടിരൂപയാണ് വിഹിതം.

ആരോഗ്യ മേഖലയില്‍ കൂടുതല്‍ പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കും മെഡിക്കല്‍ കോളേജുകളെ ജില്ലാശുപത്രികളുമായി ബന്ധിപ്പിക്കാന്‍ പദ്ധതി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ അഞ്ച് പുതിയ സ്മാര്‍ട്ട്സിറ്റികള്‍ സ്ഥാപിക്കും

സംരഭകരെ പരമാവധി പ്രോത്സാഹിപ്പിക്കും നടപടികളിലെ കാലതാമസം ഒഴിവാക്കാന്‍ ക്ലിയറന്‍സ് സെല്ലുകള്‍ നിലവില്‍ വരും എല്ലാ ജില്ലകളിലും എക്സ്പോര്‍ട്ട് ഹബ്ബുകള്‍ സ്ഥാപിക്കും.

ടീച്ചര്‍,നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, കെയര്‍ ടേക്കേഴ്സ് എന്നിവര്‍ക്ക് വിദേശത്ത് വലിയ ജോലി സാധ്യതയുണ്ട്. ഈ രംഗത്ത് പ്രൊഫഷണല്‍ പരിശീലനവും വിദ്യാഭ്യാസവും നല്‍കാന്‍ ബ്രിഡജ് കോഴ്സ് എന്ന പേരില്‍ ആരോഗ്യമന്ത്രാലയം പ്രത്യേക പദ്ധതി നടപ്പാക്കും. വിദേശഭാഷകള്‍ പഠിക്കാനും അവസരമൊരുക്കും.

നിരാലംബര്‍ക്കായി ഓണ്‍ ലൈന്‍ ബിരുദ വിദ്യാഭ്യാസം ലഭ്യമാക്കും പുതിയ വിദ്യാഭ്യാസനയം ഉടന്‍ പ്രഖ്യാപിക്കും വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ വിദേശ നിക്ഷപം ഉറപ്പാക്കും നാഷണല്‍ പൊലീസ് ഫോറന്‍സിക് സയന്‍സ് സര്‍വകലാശാലകള്‍ സ്ഥാപിക്കും

ക്ഷയരോഗം 2025 ഓടെ നിര്‍മ്മാര്‍ജ്ജനം ചെയ്യും ആയുഷ്മാന്‍ ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി 112 ജില്ലകളില്‍ എം പാനല്‍ഡ് ആശുപത്രികള്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ നികുതി ആശുപത്രികളുടെ വികസനത്തിന് വിനിയോഗിക്കും

മെഡിക്കല്‍ ഉപകരണങ്ങളുടെ നികുതി ആശുപത്രികളുടെ വികസനത്തിന് വിനിയോഗിക്കും. 2022-23 കാലഘട്ടത്തില്‍ മത്സ്യഉത്പാദനം 200 ലക്ഷം ടണിലേക്ക് എത്തിക്കും. വ്യോമയാന മന്ത്രാലയത്തിന് കൃഷി ഉഡാന്‍ പദ്ധതി. കാര്‍ഷികമേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ വിവിധ പദ്ധതികള്‍. ഹോര്‍ട്ടി കള്‍ച്ചര്‍ മേഖലയില്‍ ഒരു ഉത്പന്നം ഒരു ജില്ല എന്ന പദ്ധതി നടപ്പാക്കും.

നബാര്‍ഡ് റീ ഫിനാന്‍സ് പദ്ധതികള്‍ വിപുലീകരിക്കും. പുതിയ സംഭരണശാലകള്‍ തുറക്കും. വളങ്ങളുടെ സമീകൃത ഉപയോഗം ഉറപ്പാക്കും. ജൈവവളവും രാസവളവും തത്തുല്യമായി ഉപയോഗിക്കുന്ന കൃഷി രീതി പ്രൊത്സാഹിപ്പിക്കും

ഗ്രാമവികസം, കൃഷി-അനുബന്ധ മേഖല, ജലസേചനം എന്നീ മേഖലകളിലെ വിവിധ പദ്ധതികള്‍ക്കായി 2.83 ലക്ഷം കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി ആയുഷ്മാന്‍ ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി 112 ജില്ലകളില്‍ എം പാനല്‍ഡ് ആശുപത്രികള്‍.

 

error: Content is protected !!