കേരളത്തിൽ ഒരാളുടെ വാർഷികവരുമാനം 1,48,078 രൂപ

തിരുവനന്തപുരം: കേരളത്തിന്റെ ആളോഹരി വരുമാനം 1,48,078 രൂപയാണെന്ന് നിയമസഭയില്‍ വച്ച സാമ്പത്തിക അവലോകന റിപോര്‍ട്ട്. ദേശീയ ശരാശരി 93,655 മാത്രമാണ്. സംസ്ഥാന ആളോഹരി വരുമാനം ദേശീയ ശരാശരിയുടെ 1.6 ഇരട്ടി ഉയര്‍ന്ന് ഹരിയാന, ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കൊപ്പമെത്തി.

പൊതുമേഖലാ സ്ഥാപനങ്ങളിലും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിലും വന്‍ മുന്നേറ്റമാണ് കേരളമുണ്ടാക്കിയതെന്ന് റിപോര്‍ട്ട് പറയുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ വിറ്റുവരവ് 3,442.74 കോടി രൂപ. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 17.9 ശതമാനം വര്‍ധന. 2018-19ല്‍ 13,826 ചെറുകിട വ്യവസായ യൂനിറ്റുകള്‍ തുടങ്ങി. 49,068 പേര്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ ലഭിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു.

അതേസമയം കാര്‍ഷിക മേഖലയെ മുഴുവനായും പ്രളയം വിഴുങ്ങിയതായി റിപോര്‍ട്ട് വിലയിരുത്തുന്നു. രണ്ട് വര്‍ഷങ്ങളിലായുണ്ടായ പ്രളയം കേരളത്തിന്റെ കാര്‍ഷിക മേഖലയെ തകര്‍ത്തു. കൃഷി വിസ്തൃതിയും ഒന്നില്‍ക്കൂടുതല്‍ തവണ കൃഷിയിറക്കിയ സ്ഥലത്തിന്റെ വിസ്തൃതിയും കുറഞ്ഞു. 2009-10ല്‍ നെല്‍കൃഷി 2.34 ലക്ഷം ഹെക്ടറായിരുന്നത് 2018-19 ആയപ്പോഴേക്കും ഉത്പാദനം 3.5 ശതമാനവും കൃഷി വിസ്തൃതി 1.5 ശതമാനവുമായി കുറഞ്ഞതായും റിപോര്‍ട്ട് അടിവരയിടുന്നു.

error: Content is protected !!