ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഇന്നത്തെ ഓഹരി സൂചികകള്‍ നഷ്ടത്തോടെ തുടക്കം. ഓഹരി വിപണി 250 പോയന്റ് താഴ്ന്നാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 12,000 നിലവാരത്തിന് താഴെയുമാണ്.

ബിഎസ്‌ഇയിലെ 844 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1255 ഓഹരികള്‍ നഷ്ടത്തിലുമാണ്. നഷ്ടം പ്രധാനമായും ബാധിച്ചത് ലോഹവിഭാഗം ഓഹരികളെയാണ്. ടാറ്റ സ്റ്റീല്‍ നാലുശതമാനവും ഹിന്‍ഡാല്‍കോ, വേദാന്ത തുടങ്ങിയവ ഒന്നരശതമാനവും താഴ്ന്നുനിന്നു.

യുപിഎല്‍, ഭാരതി ഇന്‍ഫ്രടെല്‍, സിപ്ല, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്. ബ്രിട്ടാനിയ, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, എന്‍ടിപിസി, സണ്‍ ഫാര്‍മ, ഗെയില്‍, വിപ്രോ, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

error: Content is protected !!