ആം ആദ്മി എംഎല്‍എക്ക് നേരെ വധശ്രമം: പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ഡല്‍ഹിയില്‍ ആംആദ്മി എം.എല്‍.എ നരേഷ് യാദവിന് നേരെ വധശ്രമം. എം.എല്‍.എക്ക് ഒപ്പമുണ്ടായിരുന്ന അശോക്മാന്‍ എന്നയാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് പരിക്കേറ്റു.ആം ​ആ​ദ്മി പാ​ര്‍​ട്ടി​യാ​ണ് ഔ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലൂ​ടെ വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

ഡല്‍ഹി തെരഞ്ഞെടുപ്പില്‍ എ.എ.പി മികച്ച വിജയം ആഘോഷിക്കുന്നതിനിടെയാണ് വെടിവെപ്പ് നടന്നത്.ക്ഷേ​ത്ര സ​ന്ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങും​വ​ഴി​യാ​ണ് മെ​ഹ്റോ​ളി എം​എ​ല്‍​എ​യാ​യ ന​രേ​ഷ് യാ​ദ​വി​നും സം​ഘ​ത്തി​നും നേ​ര്‍​ക്ക് വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

എം​എ​ല്‍​എ​യെ അ​നു​ഗ​മി​ച്ചി​രു​ന്ന അ​ശോ​ക് മ​ന്‍ എ​ന്ന​യാ​ള്‍​ക്കാ​ണ് വെ​ടി​യേ​റ്റ​തെ​ന്ന് ആ​പ് രാ​ജ്യ​സ​ഭാ എം​പി സ​ഞ്ജ​യ് സിം​ഗ് പ​റ​ഞ്ഞു.വെടിവെച്ച ആക്രമികള്‍ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

error: Content is protected !!