കോളേജില്‍ പ്രിന്‍സിപ്പാളിന്‍റെ ആര്‍ത്തവ പരിശോധന: പരാതിയുമായി വിദ്യാര്‍ഥിനികള്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികളെ ആര്‍ത്തവ പരിശോധന നടത്തിയതായി പരാതി. ഭുജിലെ ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് സംഭവം നടന്നത്.

68 വിദ്യാര്‍ത്ഥിനികളെ അടിവസ്ത്രം അഴിച്ചു പരിശോധിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദ്യാര്‍ത്ഥിനികള്‍ മതപരമായ ആചാരങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച്‌ ഹോസ്റ്റല്‍ വാര്‍ഡന്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പലിന്റെ നേൃത്വത്തില്‍ പരിശോധന നടത്തിയത്.

കോളേജിലേയും ഹോസ്റ്റലിലേയും അധികൃതരുടെ അറിവോടെയാണ് ഇത്തരം ഒരു പരിശോധന ഹോസ്റ്റല്‍ വാര്‍ഡന്റെ നേതൃത്വത്തില്‍ നടന്നതെന്നും വിദ്യാര്‍ഥികള്‍ പരാതിയില്‍ പറയുന്നു.

അതേസമയം പെണ്‍കുട്ടികളുടെ അനുമതിയോടെയാണ് ഇത്തരത്തില്‍ പരിശോധന നടന്നതെന്ന വിചിത്രമായ വാദമാണ് കോളേജിന്റെ പ്രിന്‍സിപ്പല്‍ നടത്തിയിരിക്കുന്നത്. കച്ച്‌ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കാണ് വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയത്.

error: Content is protected !!