സ്‌ത്രീകള്‍ക്കായുള്ള ബജറ്റ് വിഹിതം 1509 കോടി: എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ്

തിരുവനന്തപുരം: വനിതാ ക്ഷേമത്തിനായി 1509 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ ധനമന്ത്രി തോമസ് ഐസക്. നിര്‍ഭയ ഹോമുകള്‍ക്കുള്ള സഹായം 10 കോടി രൂപയായി ഉയര്‍ത്തി. കെട്ടിട സൗകര്യവും കുട്ടികളുമില്ലാത്ത അംഗനവാടികളും യോജിപപിച്ച്‌ പകല്‍ മുഴുവന്‍ പ്രവര്‍ത്തിക്കുന്ന മാതൃകാ കേന്ദ്രങ്ങളുണ്ടാക്കും. വര്‍ക്കിങ്ങ് വിമന്‍ ഹോസ്റ്റലുകളില്‍ വനിതാ യാത്രാകാര്‍ക്കായി സുരക്ഷിത മുറികള്‍ ഒരുക്കും. എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ് ഇനിയുണ്ടാകും.

തിരഞ്ഞെടുക്കപ്പെടുന്ന അംഗനവാടികളില്‍ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടി സൗകര്യം ഒരുക്കും. സ്മാര്‍ട്ട് അംഗനവാടി പദ്ധതി തുടരും. സ്ത്രീകള്‍ ഉത്പാദിപ്പിക്കുന്ന വസ്തുക്കളുടെ പ്രചരണത്തിനായി ജെന്‍ഡര്‍ പാര്‍ക്കുകളില്‍ ഇന്‍്ര്‍നാഷണല്‍ ട്രേഡ് സെന്റര്‍ ആരംഭിക്കും.

ആശാപ്രവര്‍ത്തകരുടെ ഹോണറേറിയം 500 രൂപ വര്‍ധിപ്പിക്കും. നിര്‍ഭയ ഹോമുകള്‍ക്കുള്ള സഹായം 10 കോടി രൂപയായി ഉയര്‍ത്തും.എല്ലാ നഗരങ്ങളിലും ഷീ-ടോയ്‌ലറ്റ് എന്നീ പ്രഖ്യാപനങ്ങളും ഉണ്ടായി. കുടുംബശ്രിക്ക് 250 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. 2021 ലെ ബജറ്റില്‍ സ്ത്രീകള്‍ക്കുള്ള സ്‌കീമുകളുടെ അടങ്കല്‍ തുക 1509 കോടി രൂപയായും പദ്ധതി വിഹതിം 7.3 ശതമാനമായും ഉയര്‍ത്തി.

കുടുംബശ്രീ വഴി കുട, നാളികേര ഉത്പന്നങ്ങള്‍, കറിപ്പൊടികള്‍ തുടങ്ങിയ €സ്റ്റര്‍ അടിസ്ഥാനത്തില്‍ പൊതുവായി ഉത്പാദിപ്പിച്ച്‌ സിവില്‍ സപ്ലൈസ് ഔട്ട്‌ലെറ്റിലുട ലഭ്യമാക്കുന്നതിനുള്ള കരാര്‍ ഉണ്ടാക്കി. 200 കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍, ഹരിത കര്‍മ സേനകളുമായി യോജിച്ച്‌ ആയിരം ഹരിത സംരംഭങ്ങള്‍. 500 ടോയ്‌ലറ്റ് കോംപ്ലെക്‌സുകളുടെ നടത്തിപ്പ്. അയ്യായിരം തൊഴില്‍ സംരംഭങ്ങള്‍. കുടുംബഗ്രശഐ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം. നാല് ശതമാനം പലിശയ്ക്ക് മൂവായിരം കോടി രൂപയുടെ ബങ്ക് വായ്പ. പുതുതായി 12000 പൊതു ശൗചാലയങ്ങള്‍ എന്നിവ പ്രഖ്യാപനത്തില്‍ നിന്നുണ്ടായി. എല്ലാ ചങ്ങലകളില്‍ നിന്നും സ്ത്രീകളെ മോചിപ്പിക്കുക എന്നുള്ളത് ഇടതുപക്ഷ സര്‍ക്കാരിന്റെ സുപ്രധാന ദൗത്യമാണെന്നും ധനമന്ത്രി വ്യക്തമാക്കി.

വനിതാ സിനിമാ സംവിധായകര്‍ക്ക് 3 കോടി രൂപ ധനസഹായം തുടരും. കുടുംബശ്രീക്ക് 4 ശതമാനത്തില്‍ 3000 കോടി രൂപ വായ്പ അനുവദിക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു

error: Content is protected !!