അവിനാശി അപകടം : ഡ്രൈവർ റിമാൻഡിൽ

അവിനാശിയിൽ ഉണ്ടായ ബസ് അപകടത്തിന് കാരണമായ കണ്ടെയ്നർ ലോറി ഡ്രൈവർ ഒറ്റപ്പാലത്തെ ഹേമരാജിനെ(38) കോയമ്പത്തൂർ ജയിലിൽ റിമാൻഡ്‌ ചെയ്തു. ഹേമരാജ് വ്യാഴാഴ്ചതന്നെ ഈറോഡിനടുത്തുള്ള പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു.

തിരുപ്പൂർ അസിസ്റ്റന്റ് കമ്മിഷണർ വെട്രിവേന്തൻ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് തിരുപ്പൂർ ജില്ലാജയിലിൽ ഹാജരാക്കി. മനഃപൂർവമല്ലാത്ത നരഹത്യയാണ് ചുമത്തിയത്. അശ്രദ്ധയോ ഉറങ്ങിപ്പോയതോ ആകാം അപകടത്തിനിടയാക്കിയതെന്ന് തിരുപ്പൂർ അസിസ്റ്റന്റ് കമ്മിഷണർ പറഞ്ഞു.

error: Content is protected !!