ആവേശമായി ബീച്ച് റണ്‍: സംസ്ഥാന ബീച്ച് ഗെയിംസിന് കണ്ണൂരിൽ ശനിയാഴ്ച തുടക്കം

കണ്ണൂർ :ശനിയാഴ്ച ആരംഭിക്കുന്ന സംസ്ഥാന ബീച്ച് ഗെംയിസിനു ആവേശമേകി ബീച്ച് റണ്‍. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ തലശ്ശേരി ഡിവൈഎസ്പി കെ വി വേണുഗോപാല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
പയ്യാമ്പലം ബീച്ച് വരെയാണ് ബീച്ച് റണ്‍ സംഘടിപ്പിച്ചത്.

തീരദേശ ജനതയെ കായികരംഗവുമായി അടുപ്പിക്കുക എന്ന ലക്ഷ്യവുമായാണ് സംസ്ഥാന ബീച്ച് ഗെയിംസ് സംഘടിപ്പിക്കുന്നത്. കേരള സംസ്ഥാന കായിക വകുപ്പും കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലും സംസ്ഥാന യുവജന കാര്യാലയവും സംയുക്തമായാണ് ബീച്ച് ഗെയിംസ് സംഘടിപ്പിക്കുന്നത്.

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ഒ കെ വിനീഷ്, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ കെ പവിത്രന്‍ മാസ്റ്റര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡണ്ട് ധീരജ് കുമാര്‍, സെക്രട്ടറി ശിവദാസന്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി പി വിനീഷ്, സെക്രട്ടറി എം എ നിക്കോളാസ് കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ ,കൃഷ്ണമേനോന്‍ വനിത കോളേജ്, എസ് എന്‍ കോളേജ്, വിദ്യാര്‍ഥികള്‍, പോലീസ് കായിക താരങ്ങള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകര്‍ തുടങ്ങി നാനൂറോളം പേര്‍ ബീച്ച് റണ്ണിന്റെ ഭാഗമായി.

ബീച്ച് ഗെയിംസിന്റെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക് വ്യവസായ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കും..

error: Content is protected !!