യു.എ.പി.എ ചുമത്തി അറസ്റ്റ്: സി.പി.എം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും

കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സി.പി.എം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. കേസില്‍ നാളെ വിശദമായ വാദം കേള്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേ സമയം യു.എ.പി.എ ചുമത്തിയത് പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അന്വേഷണം ശക്തമായി തുടരാന്‍ തന്നെയാണ് പോലീസിന്‍റെ തീരുമാനം.

സംഭവത്തില്‍ കടുത്ത അമര്‍ഷമാണ് സി.പി.എമ്മിനുള്ളില്‍ ഉയരുന്നത്. ജില്ലാ നേതൃത്വത്തിനും പോലീസിന്‍റെ നടപടിയില്‍ അമര്‍ഷമുണ്ട്.

error: Content is protected !!