ജയിലിൽ സുരക്ഷിതരല്ല: യുഎപിഎ കേസില്‍ അറസ്റ്റിലുള്ള പ്രതികളെ ജയില്‍ മാറ്റണമെന്ന്‍ സൂപ്രണ്ട്

കോഴിക്കോട്: യുഎപിഎ കേസില്‍ അറസ്റ്റിലുള്ള പ്രതികളെ ജയില്‍ മാറ്റണമെന്നു ജില്ലാ ജയില്‍ സൂപ്രണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് ഋഷിരാജ് സിങ്ങിന് അപേക്ഷ നല്‍കി. കേസ് ഗൗരവമുള്ളതാണെന്നും പ്രതികള്‍ക്ക് കൂടുതല്‍ സുരക്ഷ ആവശ്യമാണെന്നും കത്തില്‍ സൂപ്രണ്ട് ചൂണ്ടിക്കാട്ടി.

ഇന്ന് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി നാളെ വിധി പറയാനിരിക്കെയാണ് പൊലീസ് നീക്കം. ഇരുവരും സിപിഐ മാവോയിസ്റ്റ് പ്രവർത്തകരാണെന്ന നിലപാടിൽ പൊലീസ് ഉറച്ച് നിൽക്കുകയാണ്.

error: Content is protected !!