യുഎപിഎ അറസ്റ്റ്: കേസില്‍ ഇടപെടില്ലെന്ന് സിപിഎം

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ സി.പി.എം പ്രവര്‍ത്തകരായ അലന്‍, താഹ എന്നീ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതില്‍ മുന്‍ നിലപാടില്‍ നിന്ന് പിന്‍വലിച്ച്‌ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്.

മാവോയിസ്റ്റ് അനുകൂല നിലപാട് എടുക്കുന്നവരെ ഒരു കാരണവശാലും അനുകൂലിക്കാന്‍ കഴിയില്ല. വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതില്‍ എതിര്‍പ്പുണ്ട്. എന്നാല്‍ യു.എ.പി.എ ചുമത്തിയുള്ള അറസ്റ്റില്‍ സി.പി.എം ഇടപെടില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

യു​എ​പി​എ സ​മി​തി ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം എ​ടു​ക്ക​ട്ടെ​യെ​ന്നും സെ​ക്ര​ട്ടേ​റി​യ​റ്റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​റ​സ്റ്റി​ലാ​യ​വ​ര്‍​ക്ക് മാ​വോ​യി​സ്റ്റ് ബ​ന്ധ​മു​ണ്ടെ​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ലാ​ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യേ​റ്റി​നെ അ​റി​യി​ച്ചു. സ്ഥി​തി ഗു​രു​ത​ര​മെ​ന്നും കോ​ഴി​ക്കോ​ട് ജി​ല്ലാ​ക​മ്മി​റ്റി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​നെ അ​റി​യി​ച്ചു.

error: Content is protected !!