ബാബരി വിധി സമൂഹ മാധ്യമങ്ങള്‍ നിരീക്ഷണത്തിൽ : ഡി.ജി.പി

മ​ത​സ്പ​ർ​ധ​യും സാ​മു​ദാ​യി​ക സം​ഘ​ർ​ഷ​ങ്ങ​ളും വ​ള​ർ​ത്തു​ന്ന ത​ര​ത്തി​ൽ സമൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ​ന്ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്കി പ​ര​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. ഇ​ത്ത​ര​ക്കാ​രെ ഉ​ട​ന​ടി ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പു​ക​ൾ ചു​മ​ത്തി പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​തി​നു​ള്ള നി​ർ​ദേ​ശം പോ​ലീ​സി​ന്‍റെ എ​ല്ലാ വി​ഭാ​ഗ​ത്തി​നും ന​ൽ​കി.

ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ൾ ഫോ​ർ​വേ​ഡ് ചെ​യ്യു​ന്ന​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത് പ്രോ​സി​ക്യൂ​ട്ട് ചെ​യ്യു​ന്ന​താ​ണ്. ഇ​വ​ർ​ക്കെ​തി​രെ​യും ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തു​ന്ന​താ​ണ്. എ​ല്ലാ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ​യും എ​ല്ലാ​ത്ത​രം അ​ക്കൗ​ണ്ടു​ക​ളും 24 മ​ണി​ക്കൂ​റും കേ​ര​ളാ പോ​ലീസി​ന്‍റെ സൈ​ബ​ർ സെ​ൽ, സൈ​ബ​ർ​ഡോം, സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ എ​ന്നി​വ​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും.

error: Content is protected !!