മിസോറാം ഗവര്‍ണറായി പി.എസ് ശ്രീധരന്‍ പിള്ള ചുമതലയേറ്റു

ഐസ്വാള്‍: പി.എസ്.ശ്രീധരന്‍പിള്ള മിസോറാം ഗര്‍ണറായി ചുമതലയേറ്റു. ഐസ്വാള്‍ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗോഹട്ടി ചീഫ് ജസ്റ്റീസ് അജയ് ലാംബ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മിസോറാം മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രീധരന്‍പിള്ളയുടെ കുടുംബവും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്, അല്‍ഫോണ്‍സ് കണ്ണന്താനം, ബി.രാധാകൃഷ്ണമേനോന്‍, ബിജെപി ദേശീയ സെക്രട്ടറി വൈ.സത്യകുമാര്‍, കൊച്ചി ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ തുടങ്ങിയവരും ചടങ്ങിനെത്തി. തിങ്കളാഴ്ച മിസോറാമിലെത്തിയ അദ്ദേഹത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് രാജ്ഭവന്‍ സ്വീകരിച്ചത്.

error: Content is protected !!