ശാന്തൻപാറ കൊലപാതകം: യുവാവിനെ കൊലപ്പെടുത്തിയത് കഴുത്തുഞെരിച്ച്

ശാന്തപാറ പുത്തടിയിൽ ഫാം ഹൗസ് ജീവനക്കാരൻ പുത്തടി മുല്ലൂർ റിജോഷി(31)നെ കൊലപ്പെടുത്തിയത് കഴുത്തുഞെരിച്ചാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തുണിയോ കയറോ പോലുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് കഴുത്തുഞെരിച്ചത്. കൊല്ലപ്പെടുമ്പോൾ യുവാവ് അർധബോധാവസ്ഥയിലായിരുന്നു. ശരീരത്തിൽ മുറിവുകളോ പാടുകളോ ഒന്നുമില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഒരാഴ്ച മുൻപ് കാണാതായ റിജോഷിന്‍റെ മൃതദേഹം ക​​ഴു​​ത​​ക്കു​​ളം​​മേ​​ട്ടി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഫാം ​​ഹൗ​​സി​​ന്‍റെ സ​​മീ​​പ​​ത്തു നി​​ർ​​മി​​ക്കു​​ന്ന മ​​ഴ​​വെ​​ള്ള സം​​ഭ​​ര​​ണി​​യോ​​ടു ചേ​​ർ​​ന്നു കു​​ഴി​​ച്ചി​​ട്ട നി​​ല​​യി​​ൽ വ്യാഴാഴ്ചയാണ് ക​​ണ്ടെ​​ത്തി​​യ​​ത്. യുവാവിന്‍റെ ഭാ​​ര്യ ലി​​ജി (29), ര​​ണ്ട​​ര വ​​യ​​സു​​ള്ള മ​​ക​​ൾ ജൊ​​വാ​​ന, ഫാം​ ​ഹൗ​​സ് മാ​​നേ​​ജ​​ർ ഇ​​രി​​ങ്ങാ​​ല​​ക്കു​​ട കോ​​ണാ​​ട്ടു​​കു​​ന്ന് കു​​ഴി​​ക്ക​​ണ്ട​​ത്തി​​ൽ വ​​സിം അ​​ബ്ദു​​ൾ​ ഖാ​​ദ​​ർ(31) എ​​ന്നി​​വ​​രെ ക​​ഴി​​ഞ്ഞ നാ​​ലു മു​​ത​​ൽ കാ​​ണാ​​താ​​യി​​രു​​ന്നു. ലി​​ജി​​യും കാ​​മു​​ക​​നാ​​യ വ​​സി​​മും ചേ​​ർ​ന്നു റി​​ജോ​​ഷി​​നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ ശേ​​ഷം കു​​ഴി​​ച്ചു​​മൂ​​ടു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നാ​ണു പോലീസ് സംശയിക്കുന്നത്.

ഒക്‌ടോബർ 31 മു​​ത​​ലാ​​ണ് റി​​ജോ​​ഷി​​നെ കാ​​ണാ​​താ​​യ​​ത്. ഇ​​തു​​ സം​​ബ​​ന്ധി​​ച്ചു നവംബർ നാലിന് ബ​​ന്ധു​​ക്ക​​ൾ ശാ​​ന്ത​​ൻ​​പാ​​റ പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി. ഭാര്യ ലി​​ജി​​യെ പോ​​ലീ​​സ് ചോ​​ദ്യം ചെ​​യ്ത​​പ്പോ​​ൾ ഭ​​ർ​​ത്താ​​വ് ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ കോ​​ഴി​​ക്കോ​​ട്, തൃ​​ശൂ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​നി​​ന്നു ഫോ​​ണി​​ൽ വി​​ളി​​ച്ചി​​രു​​ന്ന​​താ​​യാ​​ണു മൊ​​ഴി ന​​ൽ​​കി​​യ​​ത്. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ വിളിച്ചത് വസീമിന്‍റെ സഹോദരനും സുഹൃത്തുക്കളുമാണെന്ന് വ്യക്തമായി.

ഇ​​തി​​നി​​ടെ, റി​​ജോ​​ഷ് കൊ​​ല്ല​​പ്പെ​​ട്ട​​താ​​യു​​ള്ള സൂ​​ച​​ന​ക​ൾ കി​ട്ടു​ക​യും പോ​​ലീ​​സ് ആ ​​വ​​ഴി​​ക്ക് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ക്കു​​ക​​യും ചെ​​യ്തു. ലി​​ജി​​യും വ​​സീ​​മും പോ​​ലീ​​സി​​ന്‍റെ നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​യി. അ​​ന്വേ​​ഷ​​ണം പു​​രോ​​ഗ​​മി​​ച്ച​​തോ​​ടെ ക​​ഴി​​ഞ്ഞ നാ​​ലി​​ന് ഇ​​രു​​വ​​രും കു​​ട്ടി​​യു​​മാ​​യി നാടുവിടുകയായിരുന്നു. നവംബർ ര​​ണ്ടി​​നു ഫാം​​ ഹൗ​​സി​​നു നൂ​​റ് മീ​​റ്റ​​റോ​​ളം താ​​ഴെ മ​​ഴ​​വെ​​ള്ള സം​​ഭ​​ര​​ണി​​യോ​​ടു ചേ​​ർ​ന്നു ജെ​​സി​​ബി ഉ​​പ​​യോ​​ഗി​​ച്ചു നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യി​​രു​​ന്നു​​വെ​ന്നു നാ​​ട്ടു​​കാ​​ർ അ​​റി​യിച്ചതോടെയാണ് കുഴിമാന്തി നോക്കാൻ പോലീസ് തീരുമാനിച്ചത്.

തു​​ട​​ർ​​ന്നു പോ​​ലീ​​സ് സ​​മീ​​പ​​വാ​​സി​​യാ​​യ ജെ​​സി​​ബി ഓ​​പ്പ​​റേ​​റ്റ​​റെ ചോ​​ദ്യം​ ചെ​​യ്ത​​പ്പോ​​ൾ സം​​ഭ​​ര​​ണി​​ക്കു സ​​മീ​​പ​​ത്ത് ഒ​​രു മ്ലാ​​വി​​ന്‍റെ ശ​​രീ​​രാ​​വ​​ശി​​ഷ്ടം മൂ​​ടി​​യെ​​ന്നും കു​​ഴി​​യു​​ടെ ബാ​​ക്കി ഭാ​​ഗം മണ്ണിടണമെന്ന് വസീം ആവശ്യപ്പെട്ടതായും വ്യക്തമായി. ഇ​​യാ​​ൾ ന​​ൽ​​കി​​യ വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ വ്യാഴാഴ്ച രാ​​വി​​ലെ പോ​​ലീ​​സ് ത​​ഹ​​സി​​ൽ​​ദാ​​ർ നി​​ജു കു​​ര്യ​​ന്‍റെ സാ​​ന്നി​​ധ്യ​​ത്തി​​ൽ മ​​ണ്ണുനീ​​ക്കി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​പ്പോ​​ഴാ​​ണു മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​ത്. ഡോ​​ഗ് സ്ക്വാ​​ഡും ഫോ​​റ​​ൻ​​സി​​ക് വി​​ദ​​ഗ്ധ​​രും സ്ഥ​​ല​​ത്തെ​​ത്തി പരിശോധന നടത്തിയിരുന്നു. അ​​ഴു​​കി​​ത്തു​​ട​​ങ്ങി​​യ മൃ​​ത​​ദേ​​ഹ​​ത്തി​​ൽ പൊ​​ള്ള​​ലേ​​റ്റ പാ​​ടു​​ക​​ളു​​ണ്ടായിരുന്നു.​​

ജോ​​യ​​ൽ, ജോ​​ഫി​​റ്റ എ​​ന്നി​​വ​​രാ​​ണ് റി​​ജോ​​ഷ്-ലി​​ജി ദ​​ന്പ​​തി​​ക​​ളു​​ടെ മ​​റ്റ് മ​​ക്ക​​ൾ. ഇ​​തി​​നി​​ടെ, കൊ​​ല​​പാ​​ത​​കം താ​​ൻത​​ന്നെ ന​​ട​​ത്തി​​യ​​താ​​ണെ​​ന്നു പ​​റ​​യു​​ന്ന വ​​സി​​മി​​ന്‍റെ വീ​​ഡി​​യോ വ്യാഴാഴ്ച വൈകിട്ടോടെ പുറത്തുവന്നിരുന്നു. അ​​ന്വേ​​ഷ​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി വ​​സീ​​മി​​ന്‍റെ സ​​ഹോ​​ദ​​ര​​നെ​​യും സു​​ഹൃ​​ത്തു​​ക്ക​​ളെ​​യും ശാ​​ന്ത​​ൻ​​പാ​​റ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ വി​​ളി​​ച്ചുവ​​രു​​ത്തി​​യി​​രു​​ന്നു. ഇ​​തി​​നി​​ട​​യി​​ലാ​​ണ് അ​​നു​​ജ​​ന്‍റെ വാ​​ട്സ് ആ​​പ്പി​​ലേ​​ക്കു വീ​​ഡി​​യോ സ​​ന്ദേ​​ശം എ​​ത്തി​​യ​​ത്.

റി​​ജോ​​ഷി​​നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​തു താ​​നാ​​ണെ​​ന്നും കേസിൽ നിന്ന് സ​​ഹോ​​ദ​​ര​​നെ​​യും സു​​ഹൃ​​ത്തു​​ക്ക​​ളെ​​യും വെ​​റു​​തെ വി​​ട​​ണ​​മെ​​ന്നു​​മാ​​യിരുന്നു സന്ദേശം. ഇയാളെയും യുവാവിന്‍റെ ഭാര്യയെയും പോലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൂ​​ന്നാ​​ർ ഡി​​വൈ​​എ​​സ് പി ​​ര​​മേ​​ഷ്കു​​മാ​​ർ, സ്പെ​​ഷ​​ൽ ബ്രാ​​ഞ്ച് ഡി​​വൈ​​എ​​സ്പി പ​​യ​​സ് ജോ​​ർ​ജ്, ശാ​​ന്ത​​ൻ​​പാ​​റ സി​​ഐ ടി.​​ആ​​ർ. പ്ര​​ദീ​​പ്കു​​മാ​​ർ, രാ​​ജാ​​ക്കാ​​ട് സി​​ഐ എ​​ച്ച്.​​എ​​ൽ. ഹ​​ണി, എ​​സ്ഐ മാ​​രാ​​യ പി.ഡി.​​ അ​​നൂ​​പ്മോ​​ൻ, ബി.​​ വി​​നോ​​ദ്കു​​മാ​​ർ, ജോ​​ബി തോ​​മ​​സ് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് അ​​ന്വേ​​ഷ​​ണം പുരോഗമിക്കുന്നത്.

error: Content is protected !!