ശ്രീധരന്‍പിള്ള ഇന്ന് മിസോറാം ഗവര്‍ണറായി ചുമതലയേല്‍ക്കും

ഐസ്വാള്‍ : മിസോറാമിന്റെ പുതിയ ഗവര്‍ണറായി അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. രാവിലെ 11.30ന് രാജ് ഭവനില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസാണ് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്.

ഇന്നലെ മിസോറാമിലെത്തിയ ശ്രീധരന്‍ പിള്ളയ്ക്ക് ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ നല്‍കിയാണ് രാജ് ഭവന്‍ സ്വീകരിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി ശ്രീധരന്‍ പിള്ളയുടെ കുടുംബം, ബിജെപി ദേശീയ സെക്രട്ടറി സത്യകുമാര്‍, കൊച്ചി ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍, കേരളത്തില്‍ നിന്നുള്ള നാല് ക്രിസ്ത്യന്‍ സഭാ ബിഷപ്പുമാര്‍ എന്നിവര്‍ മിസോറാമില്‍ എത്തിയിട്ടുണ്ട്.

ബിജെപി നേതാക്കളായ അല്‍ഫോന്‍സ് കണ്ണന്താനം, എം.ടി. രമേശ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ ശ്രീധരന്‍ പിള്ള അമിത് ഷാ അടക്കമുള്ള നേതാക്കളെ കണ്ടിരുന്നു.

മിസോറാമിലെത്തിയ അദ്ദേഹത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് രാജ്ഭവന്‍ സ്വീകരിച്ചത്. മിസോറാം ഗവര്‍ണറാവുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍പിള്ള. 2011-14 കാലത്ത് വക്കം പുരുഷോത്തമനും 2018-19 കാലത്ത് കുമ്മനം രാജശേഖരനും മിസോറം ഗവര്‍ണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

error: Content is protected !!