യുഎപിഎ ചുമത്തി അറസ്റ്റ്: പോലീസ് സര്‍ക്കാരിന്‍റെ നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് എം വി ജയരാജന്‍

കണ്ണൂര്‍: മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ യുഎപിഎ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. സര്‍ക്കാര്‍ നയം അനുസരിച്ചല്ല പലപ്പോഴും പൊലീസ് ഇടപെടലെന്ന് എം വി ജയരാജന്‍ വിമര്‍ശിച്ചു.

പൊലീസിന് മേല്‍ സര്‍ക്കാരിന് നിയന്ത്രണമില്ല എന്ന വിമര്‍ശനം ശരിയല്ലെന്നും എം വി ജയരാജന്‍ പറഞ്ഞു. പൊലീസിലെ ചിലര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് സേനയെ ആകെ പഴിക്കരുത്. യുഎപിഎ വിഷയം സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് പന്തീരാങ്കാവില്‍ സിപിഎമ്മിന്‍റെ സജീവ പ്രവര്‍ത്തകരായ അലന്‍ ഷുഹൈബ് താഹ എന്നിവരെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ അറസ്റ്റ് ചെയ്തത്. ഇരുവരും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. ഇവരില്‍ നിന്ന് മാവോയിസ്റ്റ് ലഘുലേഖ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്.

error: Content is protected !!