കൊ​ല്ല​പ്പെ​ട്ട മാ​വോ​യി​സ്റ്റു​ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി തി​രി​ച്ച​റി​ഞ്ഞു

അ​ട്ട​പ്പാ​ടി മേ​ലേ മ​ഞ്ച​ക്ക​ണ്ടി വ​ന​ത്തി​ല്‍ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട നാ​ലു മാ​വോ​യി​സ്റ്റു​ക​ളി​ൽ ഒ​രാ​ളു​ടെ കൂ​ടി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ തി​രി​ച്ച​റി​ഞ്ഞു. അ​ര​വി​ന്ദ​ൻ എ​ന്ന പേ​രി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം ചെ​ന്നൈ സ്വ​ദേ​ശി ശ്രീ​നി​വാ​സ​ന്‍റേ​തെ​ന്നാ​ണ് തി​രി​ച്ച​റി​ഞ്ഞി​രി​ക്കു​ന്ന​ത്. ചെ​ന്നൈ​യി​ൽ നി​ന്നെ​ത്തി​യ സ​ഹോ​ദ​ര​ങ്ങ​ളാ​ണ് മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്.

ശ്രീ​നി​വാ​സ​നെ കു​റി​ച്ച് ബ​ന്ധു​ക്ക​ൾ​ക്ക് വ്യ​ക്ത​മാ​യ അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​യാ​ൾ എ​ട്ടു വ​ർ​ഷം മു​മ്പ് വീ​ടും നാ​ടും ഉ​പേ​ക്ഷി​ച്ച് പോ​യ​താ​ണ്. ചെ​ന്നൈ​യി​ലെ സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു ശ്രീ​നി​വാ​സ​നെ​ന്നും ബ​ന്ധു​ക്ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. എ​ന്നാ​ൽ മൃ​ത​ദേ​ഹം ശ്രീ​നി​വാ​സ​ന്‍റേ​തെ​ന്ന് ശാ​സ്ത്രീ​യ​മാ​യി വ്യ​ക്ത​ത വ​രു​ത്താ​ൻ ഡി​എ​ൻ​എ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണ്. ഇ​തി​നാ​യി സ​ഹോ​ദ​ര​ങ്ങ​ളി​ൽ നി​ന്ന് ര​ക്ത സാ​മ്പി​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

error: Content is protected !!