മഹ ഭീതിയൊഴിയുന്നു: ജാഗ്രത തുടരാന്‍ നിര്‍ദേശം

മഹ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ച് ഒമാന്‍ തീരത്തേക്ക് നീങ്ങുന്നു. ഇതോടെ കേരളത്തില്‍ ഭീതിയൊഴിയുകയാണ്. എങ്കിലും ജാഗ്രത തുടരാന്‍ നിര്‍ദേശമുണ്ട്. സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുകയാണ്.എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് .

ലക്ഷദ്വീപില്‍ 80 കിലോമീറ്റര്‍ വേഗതയിലും കേരളത്തില്‍ 65 കിലോമീറ്റര്‍ വേഗതയിലും കാറ്റുവീശും. തീരപ്രദേശങ്ങളിലും മലയോര മേഖലകളിലല്‍ ഉള്ളവരും ജാഗ്രത പാലിക്കണം, മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. വടകരയില്‍ നിന്നും കാണാതായ രണ്ടു മത്സ്യത്തൊഴിലാളികള്‍ കൂടി തിരിച്ചെത്തി. ഇതോടെ കാണാതായ അഞ്ചു പേരും തിരിച്ചെത്തിയെങ്കിലും തൃശൂര്‍ ചേറ്റുവയില്‍ നിന്നും കടലില്‍ പോയ ഫാറൂഖിനായി തെരച്ചില്‍ തുടരുകയാണ്.

error: Content is protected !!