അറ്റകുറ്റപ്പണി: കുറ്റിപ്പുറം പാലത്തില്‍ നാളെ മുതല്‍ രാത്രി ഗതാഗത നിരോധനം

മലപ്പുറം-തൃശൂര്‍ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാതയിലെ പ്രധാന ഗതാഗത പാതയായ കുറ്റിപ്പുറം പാലം അടച്ചിടുന്നു. പാലത്തിലെ അറ്റകുറ്റപ്പണികള്‍ക്കായിട്ടാണ് അടച്ചിടല്‍. നാളെ മുതല്‍ എട്ടുദിവസത്തേക്ക് രാത്രി ഒമ്ബത് മണി മുതല്‍ രാവിലെ ആറ് മണിവരെയാണ് ഗതാഗത നിരോധനം. ഈ സമയത്ത് കോഴിക്കോട്, തൃശൂര്‍ ഭാഗങ്ങളില്‍ നിന്നുളള വാഹനങ്ങള്‍ വഴിതിരിച്ചുവിടും.


ടാര്‍, ചുണ്ണാമ്ബ് എന്നിവ ചേര്‍ത്ത മിശ്രിതം മൂന്നു മണിക്കൂറോളം ചൂടാക്കി രണ്ടു മെഷീനുകളുടെ സഹായത്താലാണ് പാലത്തിന് മുകളിലെ റോഡി​​​െന്‍റ അറ്റകുറ്റപ്പണി നടത്തുന്നത്. ദിവസവും 300 ചതുരശ്രയടി പാതയാണ് അറ്റകുറ്റപ്പണി നടത്തുക. ഇതോടൊപ്പം മിനി പമ്ബയോടു ചേര്‍ന്ന തകര്‍ന്ന റോഡും ഇന്‍റര്‍ലോക്ക് ചെയ്ത് നവീകരിക്കും.

മിനി പമ്ബയിലെ പാതയോരത്തെ ആല്‍മരത്തില്‍നിന്ന്​ തുടര്‍ച്ചയായി വെള്ളം വീണ് ടാറിളകി റോഡ് തകരുന്നതിന് ശാശ്വത പരിഹാരമായാണ് ഇന്‍റര്‍ലോക്ക് കട്ടകള്‍ പതിക്കുന്നത്. ഗതാഗത നിരോധനമുള്ള രാത്രിസമയങ്ങളില്‍ കോഴിക്കോട്ടുനിന്ന്​ തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വളാഞ്ചേരിയില്‍നിന്ന് കൊപ്പം, പട്ടാമ്ബി, പെരുമ്ബിലാവ് വഴിയോ പുത്തനത്താണിയില്‍നിന്ന്​ പട്ടര്‍നടക്കാവ് -തിരുനാവായ-ബി.പി അങ്ങാടി-ചമ്രവട്ടം വഴിയോ പോകണം. തൃശൂരില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവര്‍ എടപ്പാളില്‍നിന്ന് തിരിഞ്ഞ് പൊന്നാനി-ചമ്രവട്ടം വഴിയും പോകണം.

error: Content is protected !!