കോ​ട്ട​യത്ത് പ്ര​ക​ട​ന​ങ്ങ​ൾ​ക്കും പൊ​തു​സ​മ്മേ​ള​ന​ങ്ങ​ൾ​ക്കും നി​യ​ന്ത്ര​ണം

അ​യോ​ധ്യ വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ട്ട​യം ജി​ല്ല​യി​ൽ ഏ​ഴു ദി​വ​സ​ത്തേ​ക്ക് ക​ർ​ക്ക​ശ​മാ​യ സു​ര​ക്ഷാ നി​ബ​ന്ധ​ന​ക​ൾ പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി. മ​ത​സൗ​ഹാ​ർ​ദം, സു​ര​ക്ഷ എ​ന്നി​വ​യെ ബാ​ധി​ക്കാ​വു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല.

ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾഇങ്ങനെ

ന​ശീ​ക​ര​ണ വ​സ്തു​ക്ക​ൾ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ വെ​ടി​മ​രു​ന്ന്, ആ​യു​ധ​ങ്ങ​ൾ എ​ന്നി​വ ശേ​ഖ​രി​ക്കാ​നോ കൊ​ണ്ടു​പോ​കാ​നോ പാ​ടി​ല്ല.മ​ത​വി​കാ​രം ആ​ളി​ക്ക​ത്തി​ക്കു​ന്ന​തും സ​മാ​ധാ​ന​ത്തെ ബാ​ധി​ക്കു​ന്ന​തു​മാ​യ ചി​ത്ര​ങ്ങ​ൾ, ചി​ഹ്ന​ങ്ങ​ൾ, പ്ല​ക്കാ​ർ​ഡു​ക​ൾ, അ​ച്ച​ടി​ച്ച ക​ട​ലാ​സു​ക​ൾ, ല​ഘു​ലേ​ഖ​ക​ൾ, പു​സ്ത​ക​ങ്ങ​ൾ, ഓ​ഡി​യോ, വി​ഡി​യോ റി​ക്കോ​ർ​ഡിം​ഗു​ക​ൾ, പോ​സ്റ്റ​റു​ക​ൾ, ബാ​ന​റു​ക​ൾ എ​ന്നി​വ ത​യ്യാ​റാ​ക്കാ​നോ പ്ര​ദ​ർ​ശി​പ്പി​ക്കാ​നോ വി​ത​ര​ണം ചെ​യ്യാ​നോ പ്ര​ച​രി​പ്പി​ക്കാ​നോ പാ​ടി​ല്ല. അ​ർ​ഹ​ത​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ പ്ര​ക​ട​ന​ങ്ങ​ളോ, പൊ​തു സ​മ്മേ​ള​ന​ങ്ങ​ളോ, റാ​ലി​യോ ന​ട​ത്താ​ൻ പാ​ടി​ല്ല.

error: Content is protected !!