കേരളത്തില്‍ പബ്ബുകള്‍ തുടങ്ങുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പബ്ബുകള്‍ ആരംഭിക്കുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ബംഗളൂരുവിലും മറ്റും ഉള്ളത് പോലെയുളഅള പബ്ബുകള്‍ സംസ്ഥാനത്ത് തുടങ്ങുന്നതിനെ കുറിച്ച്‌ ആലോചനയുണ്ടെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ‘നാം മുന്നോട്ട്’ പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ബിവ്റേജസ് മദ്യ വില്‍പ്പന കേന്ദ്രങ്ങളില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ചും പരിഗണിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആളുകള്‍ ക്യൂ നിന്ന് ബുദ്ധിമുട്ടുന്നത് ഒഴിവാക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റ് രീതിയില്‍ കടകളില്‍ നിന്ന് നോക്കി വാങ്ങുന്ന സമ്ബ്രദായം കൊണ്ടുവരുന്നത് ആലോചിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. പിണറായിയുടെ ഈ പരാമര്‍സത്തില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പാണ് നല്‍കുന്നത്.

error: Content is protected !!