ചന്ദനക്കാം പാറയിൽ കാട്ടുപന്നി ആക്രമത്തിൽ യുവാവിന് പരിക്ക്

കണ്ണൂർ : കാട്ടുപന്നിയുടെ അക്രമത്തിൽ യുവാവിന്‌ പരിക്ക്. ചന്ദനക്കാംപാറ ഷിമോഗ കോളനിയിലെ  അജേഷ് ( 37) നാണ് പന്നിയുടെ അക്രമത്തിൽ പരിക്കേറ്റത് .ഇന്ന് രാവിലെ പറമ്പിലെ കുടിവെള്ളത്തിന്റെ പൈപ്പ് തിരിക്കാൻ പോയപ്പോൾ പന്നി അക്രമിക്കുകയായിരുന്നു.

കാലിന്റെ തുടയിൽ ആഴത്തിൽ മുറിവേറ്റ ഇയാളെ തളിപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രീയക്ക് വിധേയനാക്കി.

error: Content is protected !!