ബസുകളുടെ മിന്നല്‍ പണിമുടക്കില്‍ വലഞ്ഞു ജനങ്ങള്‍

കോഴിക്കോട്: സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്കില്‍ വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ ദുരിതത്തിലായി. കോഴിക്കോട്- കണ്ണൂര്‍ റൂട്ടിലാണ് ദീര്‍ഘദൂര ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്. കഴിഞ്ഞദിവസം ഈ റൂട്ടില്‍ ഓടുന്ന ബസ് പൊലീസ് പിടിച്ചെടുക്കുകയും ജീവനക്കാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് സമരം. ലോക്കല്‍ റൂട്ടില്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.

ഇന്നലെ കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ഗാലക്‌സി ബസ്സാണ് അമിത വേഗം ആരോപിച്ച്‌ പൊലീസ് കസ്റ്റഡിയിലെടുത്തത്. താമരശേരി ഡിവൈഎസ്പി കെപി അബ്ദുള്‍ റസാക്കിന്റെ വാഹനത്തെ ഹോണ്‍ മുഴക്കിയും ബസിന്റെ വാതിലില്‍ അടിച്ചും ജീവനക്കാര്‍ മറികടക്കാന്‍ ശ്രമിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കൊയിലാണ്ടി പൊലീസ് വാഹനം കസ്റ്റഡിയില്‍ എടുക്കുകയും ജീവനക്കാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

error: Content is protected !!