സൗമിനി ജെയിന്‍റെ രാജി: തീരുമാനം വൈകിട്ടോടെ

കൊ​ച്ചി: കൊ​ച്ചി മേ​യ​ര്‍ സൗ​മി​നി ജെ​യി​ന്‍ ബു​ധ​നാ​ഴ്ച രാ​ജി പ്ര​ഖ്യാ​പി​ച്ചേ​ക്കും. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നു​മാ​യി സൗ​മി​നി ജെ​യി​ന്‍ ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​നു ശേ​ഷം രാ​ജി പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം. മേ​യ​റെ നീ​ക്കാ​ന്‍ എ, ​ഐ ഗ്രൂ​പ്പു​ക​ള്‍ ച​ര​ടു​വ​ലി​ക​ള്‍ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് സൗ​മി​നി ജെ​യി​ന്‍ രാ​ജി​ക്ക് ത​യാ​റെ​ടു​ക്കു​ന്ന​ത്.

മേ​യ​ര്‍ അ​ട​ക്കം ഭ​ര​ണ​സ​മി​തി​യി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളേ​യും മാ​റ്റി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. മു​ന്‍ ധാ​ര​ണ പ്ര​കാ​രം എ​ല്ലാ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രേ​യും മാ​റ്റി​ക്കൊ​ണ്ടു​ള്ള തീ​രു​മാ​ന​വും കെ​പി​സി​സി അ​ധ്യ​ക്ഷ​നി​ല്‍ നി​ന്നു​ണ്ടാ​യേ​ക്കും. എ​റ​ണാ​കു​ളം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യു​ടെ ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞ​തോ​ടെ​യാ​ണ് കൊ​ച്ചി മേ​യ​റെ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കി​ട​യി​ല്‍ ശ​ക്ത​മാ​യ​ത്.

ഗ്രൂപ്പ് സമവാക്യമനുസരിച്ച് പശ്ചിമകൊച്ചി കോണം കൗൺസിലറായ കെ ആർ പ്രേംകുമാറിനെ ഡെപ്യൂട്ടി മേയറാക്കിയാൽ പശ്ചിമകൊച്ചിയിൽ നിന്നും തന്നെയുള്ള ഷൈനി മാത്യുവിന്‍റെ മേയർ സാധ്യതകൾ മങ്ങും,പകരം വി കെ മിനിമോൾ കൊച്ചിമേയറാകും. ഒപ്പം എ  ഗ്രൂപ്പിലെ എംബി മുരളീധരനേയും ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. മേയർ സ്ഥാനം എ ഗ്രൂപ്പിനും ഡെപ്യൂട്ടി മേയർ സ്ഥാനം ഐ ഗ്രൂപ്പിനുമെന്ന ധാരണയും സമുദായിക പരിഗണനയും സ്ഥാനനിർണയത്തിൽ നിർണ്ണായകമാകും.

error: Content is protected !!