രോ​ഹി​ത്തി​ന് ഇ​ര​ട്ട സെ​ഞ്ചു​റി: ഇന്ത്യ ശക്തമായ നിലയില്‍

റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടെസ്റ്റില്‍ ടോസ് ഒപ്പം നിന്നെങ്കിലും തൊട്ടതെല്ലാം പിഴയ്ക്കുന്ന ഒരു ഘട്ടത്തിലായിരുന്ന ഇന്ത്യ. വെളിച്ചക്കുറവും തുര്‍ച്ചയായി കാലിടറുന്ന ബാറ്റ്‌സ്മാന്‍മാരും എല്ലാം ചേര്‍ന്ന് ഒരു ദുരന്തത്തിലേക്ക് പോയി കൊണ്ടിരുന്ന ഇന്ത്യയെ തിരിച്ചുകയറ്റി രോഹിത് ശര്‍മ്മയുടെ കിടിലന്‍ ഇന്നിങ്‌സ്. കരിയറിലെ ആദ്യ ഡബിള്‍ സെഞ്ച്വറി നേടിയാണ് റാഞ്ചി ടെസ്റ്റില്‍ രോഹിത് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വ്യതിചലിച്ച്‌ ഏകദിന മാതൃകയിലായിരുന്നു രോഹിത്തിന്റെ ബാറ്റിങ്.

ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 199 റണ്‍സെടുത്തു നിന്ന രോഹിത് തിരിച്ചുവന്ന് ഇരട്ടസെഞ്ച്വറി പൂര്‍ത്തിയാക്കി വിക്കറ്റും നല്‍കി മടങ്ങുകയും ചെയ്തു. 255 പന്തില്‍ 28 ഫോറും ആറ് സിക്സറും അടക്കമാണ് രോഹിത് 212 റണ്‍സെടുത്തത്. ഒടുവില്‍ റബാദയുടെ പന്തില്‍ ഡീപ് ഫൈന്‍ ലെഗ്ഗില്‍ ലുംഗി എന്‍ഗിഡിക്ക് ക്യാച്ച്‌ നല്‍കി മടങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് നിരാശയായിരുന്നില്ല, ആശ്വാസം തന്നെയായിരുന്നു ആ ഇന്നിങ്‌സില്‍.

https://twitter.com/BCCI/status/1185811199721529344

ടെ​സ്റ്റി​ല്‍ രോ​ഹി​ത് ശ​ര്‍​മ ആ​ദ്യ​മാ​യി ഓ​പ്പ​ണ​റാ​യി ക​ളി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​പ​ര​മ്പ​രക്ക്  ഉ​ണ്ട്. വി​ശാ​ഖ​പ​ട്ട​ണ​ത്ത് ന​ട​ന്ന ആ​ദ്യ ടെ​സ്റ്റി​ല്‍ ര​ണ്ട് ഇ​ന്നിം​ഗ്സി​ലും സെ​ഞ്ചു​റി നേ​ടി​യാ​ണ് ഓ​പ്പ​ണ്‍ സ്ഥാ​നം രോ​ഹി​ത് ആ​ഘോ​ഷി​ച്ച​ത്. ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ രോ​ഹി​ത് ശ​ര്‍​മ​യു​ടെ പേ​രി​ല്‍ മൂ​ന്ന് ഡ​ബി​ള്‍ സെ​ഞ്ചു​റി​ക​ളു​ണ്ട്. ഏ​ക​ദി​ന ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന വ്യ​ക്തി​ഗ​ത സ്കോ​റും രോ​ഹി​ത് ശ​ര്‍​മ​യു​ടെ പേ​രി​ലാ​ണ്.

മൂ​ന്ന് വി​ക്ക​റ്റി​ന് 39 എ​ന്ന നി​ല​യി​ല്‍ ത​ക​ര്‍​ന്ന​ടി​ഞ്ഞ ഇ​ന്ത്യ​യെ ര​ഹാ​ന​യെ ഒ​പ്പം ചേ​ര്‍​ത്ത് രോ​ഹി​ത് മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. ഡ​ബി​ല്‍ സെ​ഞ്ചു​റി നേ​ടി​യ രോ​ഹി​ത്തി​നെ റ​ബാ​ഡ പ​വ​ലി​യ​ന്‍ ക​യ​റ്റി. നേ​ര​ത്തെ ര​ഹാ​നെ​യും സെ​ഞ്ചു​റി തി​ക​ച്ചി​രു​ന്നു. നി​ല​വി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 378 എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ.

 

error: Content is protected !!