ഫേ​സ്ബു​ക്കി​ൽ ന്യൂ​സ് വി​ഭാ​ഗ​വും ഉ​ൾ​പ്പെ​ടു​ത്തി

ന്യൂ​യോ​ർ​ക്ക്: ​സോ​ഷ്യ​ൽ​മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ ഫേ​സ്ബു​ക്കി​ൽ ന്യൂ​സ് വി​ഭാ​ഗ​വും ഉ​ൾ​പ്പെ​ടു​ത്തി. ഫേ​സ്ബു​ക്ക് മൊ​ബൈ​ൽ ആ​പ്പി​ൽ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ‘ന്യൂ​സ് ടാ​ബി​ൽ’ പ്ര​വേ​ശി​ച്ചാ​ൽ ത​ല​ക്കെ​ട്ടു​ക​ൾ കാ​ണാം. ഇ​വി​ടെ​നി​ന്ന് നേ​രി​ട്ട് ന്യൂ​സ് സൈ​റ്റു​ക​ളി​ലേ​ക്കോ ആ​പ്പു​ക​ളി​ലേ​ക്കോ പോ​കാം.

ആ​ദ്യ ഘ​ട്ടം എ​ന്നോ​ണം അ​മേ​രി​ക്ക​യി​ലാ​ണ് ന്യൂ​സ് ടാ​ബ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. വോ​ൾ​സ്ട്രീ​റ്റ് ജേ​ണ​ൽ, വാ​ഷിം​ഗ്ട​ൺ പോ​സ്റ്റ്, ബ​സ്ഫീ​ഡ് ന്യൂ​സ്, ബി​സി​ന​സ് ഇ​ൻ​സൈ​ഡ​ർ, എ​ൻ​ബി​സി, യു​എ​സ്എ ടു​ഡേ, ലോ​സ് ആ​ഞ്ച​ല​സ് ടൈം​സ് തു​ട​ങ്ങി​യ വാ​ർ​ത്താ മാ​ധ്യ​മ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സേ​വ​ന​ത്തി​ന് പ്ര​തി​ഫ​ല​മാ​യി ഈ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഫേ​സ്ബു​ക്ക് പ​ണം ന​ല്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ആ​പ് അ​പ്ഡേ​ഷ​നി​ൽ പു​തി​യ മാ​റ്റ​ങ്ങ​ൾ ല​ഭ്യ​മാ​വും. ഡി​ജി​റ്റ​ല്‍ യു​ഗ​ത്തി​ലെ വാ​ര്‍​ത്താ വി​ത​ര​ണ​ത്തി​ന് പു​തി​യ രീ​തി അ​വ​ലം​ബി​ക്കു​ക​യാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് ഫേ​സ്ബു​ക്ക് വി​ശ​ദീ​ക​രി​ച്ചു.

error: Content is protected !!