മണ്‍സൂണ്‍ ബംബര്‍ സമ്മാനാര്‍ഹനെച്ചൊല്ലി വിവാദം:​ പൊലീസ്​ അന്വേഷണം തുടങ്ങി

കണ്ണൂര്‍: മണ്‍സൂണ്‍ ബംബറിന്‍റെ സമ്മാനാര്‍ഹനെച്ചൊല്ലി വിവാദം. സംഭവത്തില്‍ തമിഴ്നാട് സ്വദേശിയുടെ പരാതിയില്‍ തളിപ്പറമ്പ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. ഇതോടെ സമ്മാനത്തുക നല്‍കുന്നത് ലോട്ടറി വകുപ്പ് മരവിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.

നറുക്കെടുപ്പ് ഫലം വരുമ്പോള്‍ പറശിനിക്കടവ് സ്വദേശിയായ അജിതന്‍റെ കൈവശമായിരുന്നു സമ്മാനാര്‍ഹമായ ടിക്കറ്റ്. അജിതന്‍ അത് കനറാ ബാങ്കിന്‍റെ ശാഖയില്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, കോഴിക്കോട് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മുനിയനാണ് ടിക്കറ്റിന്‍റെ അവകാശി താനാണെന്ന് പറഞ്ഞ് പരാതിയുമായി രംഗത്ത് വന്നത്.

ബംബര്‍ സമ്മാനമടിച്ച ടിക്കറ്റ് തന്‍റെതാണെന്ന് പരാതിയില്‍ പറയുന്നു. ടിക്കറ്റെടുത്തയുടന്‍ ലോട്ടറിക്ക് പിറകില്‍ തന്‍റെ പേര് എഴുതി വച്ചിരുന്നു. ചിലര്‍ ടിക്കറ്റ് കൈക്കലാക്കിയ ശേഷം തന്‍റെ പേര് മായ്ച്ചു കളഞ്ഞ് സമ്മാനത്തുക തട്ടിയെടുത്തെന്നാണ് പരാതി. ടിക്കറ്റ് വില്പന നടത്തിയ ഏജന്‍റില്‍ നിന്ന് തളിപ്പറമ്പ് പൊലീസ് മൊഴിയെടുത്തു.

error: Content is protected !!