മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ തീരുമാനമാകുന്നത് വരെ മെഡിക്കൽ കോളജില്‍ സൂക്ഷിക്കും

അട്ടപ്പാടിയിലെ മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ തീരുമാനമാകുന്നത് വരെ തൃശൂർ മെഡിക്കൽ കോളജില്‍ സൂക്ഷിക്കും. മൃതദേഹങ്ങള്‍ കാണണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഇന്ന് തൃശൂര്‍ റേഞ്ച് ഡി.ഐ.ജിക്ക് അപേക്ഷ നല്‍കും.

ഒന്‍പത് ഫോറൻസിക് വിദഗ്ധരുടെ നേതൃത്വത്തിൽ 12 മണിക്കൂർ കൊണ്ടാണ് കൊല്ലപ്പെട്ട നാല് പേരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയത്. തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് എന്ന വാദം ബലപ്പെടുത്തുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അകലെ നിന്നാണ് വെടിവെപ്പുണ്ടായത്.

ശ്രീമതിയുടെ ശരീരത്തിൽ നിന്ന് അഞ്ച് വെടിയുണ്ടകളും മണിവാസവന്റെ ശരീരത്തിൽ നിന്ന് മൂന്ന് വെടിയുണ്ടകളുമാണ് കണ്ടെത്തിയത്. കാർത്തി, സുരേഷ് എന്നിവരുടെ ശരീരത്തിൽ വെടിയേറ്റ പാടുകൾ ഉണ്ടെങ്കിലും വെടിയുണ്ടകൾ കണ്ടെത്തിയിട്ടില്ല. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ മൃതദേഹങ്ങൾ ബന്ധുകൾക്ക് വിട്ടു നൽകിയില്ല

error: Content is protected !!