ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡലുറപ്പിച്ച്‌​ മേരി കോം

ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോം ഒരിക്കല്‍ കൂടി മെഡല്‍ ഉറപ്പിച്ച്‌ സെമിഫൈനലില്‍ കടന്നു. ഇത് എട്ടാം തവണയാണ് മേരി കോം ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ ഉറപ്പിക്കുന്നത്.

51 കിലോഗ്രാം വിഭാഗത്തിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ റിയോ ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവ് കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലന്‍സിയയെ തോല്‍പ്പിച്ചാണ് മേരി കോം സെമി ബര്‍ത്ത് നേടിയത്. സെമിയില്‍ തോറ്റാലും മേരിക്ക് വെങ്കല മെഡല്‍ ലഭിക്കും.

എട്ട് ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ നേടുന്ന ആദ്യ ബോക്സര്‍ എന്ന അപൂര്‍വ റെക്കോര്‍ഡാണ് ഇതോടെ മേരി കോമിനെ തേടിയെത്തിയത്. ക്യൂബയുടെ ഇതിഹാസ പുരുഷ താരം ഫെലിക്സ് സാവോണിനൊപ്പം ഏഴ് മെഡലുമായി മേരി റെക്കോര്‍ഡ് പങ്കിടുകയായിരുന്നു ഇതുവരെ.

error: Content is protected !!