കണ്ണൂരിൽ വാഹനാപകടം കെ എസ് ആർ ടി സി കണ്ടക്‌ടർ മരിച്ചു

കണ്ണൂർ : കണ്ണൂർ കണ്ണോത്തുംചാലിൽ വാഹനാപകടം കെ എസ് ആർ ടി സി കണ്ടക്‌ടർ മരിച്ചു. രാവിലെ ആറുമണിയോടെ ജയശ്രീ പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത്.ചക്കരക്കൽ വണ്ടിക്കാരൻ പിടികയ സ്വദേശി ലൈജുവാണ് മരിച്ചത്.കെ എസ് ആർ ടി സി കണ്ണൂർ ഡിപ്പോയിലെ കണ്ടക്‌ടർ ആയ ലൈജു രാവിലെ ഇരുചക്ര വാഹനത്തിൽ ഡ്യൂട്ടിക്കായി പോകുമ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തിന് കാരണമായ വാഹനം നിർത്താതെ പോയി. ഏറെ നേരം റോഡിൽ കിടന്ന ലൈജു സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.പരേതനായ കൊച്ചോത്ത് വാസു മാസ്റ്ററ്റർ കാർത്ത്യയനി ദമ്പതികളുടെ മകനാണ്. ഭാര്യ മേഘ ,മകൻ ധ്യാനവ്

error: Content is protected !!